കേരളം

kerala

ETV Bharat / state

കാസര്‍കോട് 187 പേര്‍ക്ക് കൂടി കൊവിഡ് - കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍

1740 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

kasargod covid  kasargod news  kasargod covid today  കാസര്‍കോട് വാര്‍ത്തകള്‍  കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
കാസര്‍കോട് 187 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 29, 2020, 8:59 PM IST

കാസര്‍കോട്: സമ്പർക്കത്തിലൂടെ 179 പേരടക്കം ജില്ലയിൽ 187 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേരും വിദേശത്ത് നിന്നും വന്ന അഞ്ച് പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 182 പേർ രോഗ മുക്തരായി. നിലവിൽ 1740 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അജാനൂർ(15), ബദിയഡുക്ക(4), ബളാൽ(2), ബേഡകം(1), ബെള്ളൂർ(16), ചെമ്മനാട്(6), ചെങ്കള(13), ചെറുവത്തൂർ(14), ദേലംപാടി(2), കള്ളാർ(4), കാഞ്ഞങ്ങാട്(11), കാസർകോട്(12), കയ്യൂർ ചീമേനി(2), കിനാനൂർ കരിന്തളം(15), കോടോം ബേളൂർ(4), കുമ്പള(1), കുറ്റിക്കോൽ(10), മധൂർ(4), മടിക്കൈ(10), മങ്കല്പടി(1), മീഞ്ച(1), മൊഗ്രാൽ(2), നീലേശ്വരം(10), പടന്ന(2), പള്ളിക്കര(6), പനത്തടി(3), പിലിക്കോട്(2), പുല്ലൂർ പെരിയ(3), തൃക്കരിപ്പൂർ(4), ഉദുമ(2), വെസ്റ്റ് എളേരി(4) എന്നിവിടങ്ങളിലെ സ്വദേശികളാണ് രോഗ ബാധിതരായത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4741 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്‍റിനൽ സർവെ അടക്കം 1230 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 180 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 360 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details