കേരളം

kerala

ETV Bharat / state

കാസര്‍കോട് 175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കാസര്‍കോട് കൊവിഡ്

വീടുകളില്‍ 3933 പേരും സ്ഥാപനങ്ങളില്‍ 579 പേരുമുള്‍പ്പെടെ 4512 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. പുതിയതായി 444 പേരെ കൂടി നിരീക്ഷണത്തിലാക്കി.

Kasargod covid update  Kasargod  കാസര്‍കോട്  കാസര്‍കോട് കൊവിഡ്  കാസര്‍കോട് കൊവിഡ് വാര്‍ത്ത
കാസര്‍കോട് 175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 4, 2020, 10:08 PM IST

കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ 175 പേരടക്കം ജില്ലയില്‍ 182 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗബാധയുണ്ടായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്ന് 181 പേര്‍ രോഗമുക്തരായി. വീടുകളില്‍ 3933 പേരും സ്ഥാപനങ്ങളില്‍ 579 പേരുമുള്‍പ്പെടെ 4512 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. പുതിയതായി 444 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1117 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 215 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 400 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

ABOUT THE AUTHOR

...view details