കേരളം

kerala

ETV Bharat / state

കാസർകോട് 65 പേർക്ക് കൂടി കൊവിഡ്; 213 പേർ രോഗ മുക്തിനേടി

സമ്പർക്കത്തിലൂടെ 64 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

covid  Kasargod covid update  കാസർകോട്  രോഗ മുക്തി  സമ്പർക്കം  നിരീക്ഷണ കാലയളവ്
കാസർകോട് 65 പേർക്ക് കൂടി കൊവിഡ്; 213 പേർ രോഗ മുക്തിനേടി

By

Published : Oct 27, 2020, 9:00 PM IST

കാസർകോട്: കാസർകോട് ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് ബാധിച്ചവരുടെ എണ്ണം 100ൽ താഴെ. ജില്ലയിൽ 65 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 64 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 213 പേർ രോഗ മുക്തിനേടി.

അജാനൂർ(4), ബദിയഡുക്ക(7), ചെമ്മനാട്(7), ചെങ്കള(3), ചെറുവത്തൂർ(1), കാഞ്ഞങ്ങാട്(10), കാറഡുക്ക(2), കാസർകോട്(6), കോടോം ബേളൂർ(1), കുമ്പള(2), മധൂർ(5), മഞ്ചേശ്വരം(1), മൊഗ്രാൽ(2), മുളിയാർ(1), നീലേശ്വരം(3), പള്ളിക്കര(3), പിലിക്കോട്(2), പുല്ലൂർ പെരിയ(3), പുത്തിഗെ(2) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4753 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 239 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം 698 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചു. 279 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 466 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details