കാസർകോട്: ജില്ലയിൽ 145 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 130 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേരും വിദേശത്ത് നിന്നെത്തിയ പത്ത് പേരും ഉൾപ്പെടുന്നു. 121 പേർ കൂടി രോഗമുക്തരായി.
കാസർകോട് 145 പേർക്ക് കൂടി കൊവിഡ്
130 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 121 പേർ കൂടി രോഗമുക്തി നേടി.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 66 ആയി. കോടോം ബേളൂർ(4), കുമ്പള(3), പുത്തിഗെ(1), ഈസ്റ്റ് എളേരി(2), പടന്ന(2), ചെമ്മനാട്(1), മധൂർ(2), കാസർകോട്(9), നീലേശ്വരം(2), കയ്യൂർ ചീമേനി(4), വലിയപറമ്പ്(1), അജാനൂർ(7), പള്ളിക്കര(7), പുല്ലൂർ പെരിയ(6), മുളിയാർ(10), കാഞ്ഞങ്ങാട്(9), എൻമകജെ(2), മഞ്ചേശ്വരം(11), ചെറുവത്തൂർ(5), ചെങ്കള(5), പിലിക്കോട്(4), കിനാനൂർ കരിന്തളം(1), മീഞ്ച(8), മങ്കല്പടി(17), ബദിയടുക്ക(2), പൈവലിഗ(4), തൃക്കരിപ്പൂർ(7), മടിക്കൈ(6), കള്ളാർ(1), മൊഗ്രാൽ(2) സ്വദേശികളാണ് രോഗ ബാധിതരായത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4,849 പേർ നിരീക്ഷണത്തിൽ തുടരുന്നു. പുതിയതായി 215 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേയടക്കം 1,131 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്‌ക്കയച്ചു. 291 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 306 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.