കേരളം

kerala

ETV Bharat / state

കാസര്‍കോട് 133 പേര്‍ക്ക് കൂടി കൊവിഡ്

170 പേർ രോഗമുക്തരായി. ജില്ലയിൽ 6474 പേരാണ് നിരീക്ഷണത്തിലുള്ളത്.

കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍  കാസര്‍കോട് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  covid news  kasargod covid news  kasargod news
കാസര്‍കോട് 133 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 3, 2020, 8:49 PM IST

കാസര്‍കോട്: സമ്പർക്കത്തിലൂടെ 120 പേരടക്കം 133 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേർക്കും രോഗ ബാധയുണ്ടായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 170 പേർ രോഗ മുക്തരായി. മധൂർ(13), കാസർകോട്(24), കയ്യൂർ ചീമേനി(2), നീലേശ്വരം(2), കാഞ്ഞങ്ങാട്(9), കാറഡുക്ക(2), ബേഡകം(1), ചെമ്മനാട്(10), ചെങ്കള(8), കുറ്റിക്കോൽ(1), മൊഗ്രാൽ(6), ഉദുമ(7), മടിക്കൈ(1), പള്ളിക്കര(5), പൈവലിഗ(2), അജാനൂർ(6), കിനാനൂർ കരിന്തളം(1), എൻമകജെ(3), മുളിയാർ(5), പുല്ലൂർ പെരിയ(1), പുത്തിഗെ(2), പടന്ന(2), മഞ്ചേശ്വരം(1), മങ്കല്‍പ്പടി(2), വോർക്കടി(1), കുമ്പള(5) സ്വദേശികളാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്.

ഇതര സംസ്ഥാനത്ത് നിന്നും വന്ന കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം സ്വദേശികളും രണ്ട് കർണാടക സ്വദേശികൾക്കും വിദേശത്ത് നിന്നും വന്ന ചെമ്മനാട്(2), കാസർകോട്, ഉദുമ(4), പള്ളിക്കര സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 6474 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 306 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1254 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 697 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 220 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details