കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ 11 പേർക്കടക്കം ജില്ലയില്‍ 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേരുടെ ഉറവിടം ലഭ്യമല്ല. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേര്‍ വിദേശത്ത് നിന്നും ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണ്. തൃക്കരിപ്പൂര്‍, കുമ്പള, കാസര്‍കോട് നഗരസഭ, പനത്തടി(രണ്ട്), മൊഗ്രാല്‍പുത്തൂരിലെ ഒരു വയസുകാരൻ എന്നിവരാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധിതരായത്. മീഞ്ച, കാറഡുക്ക, മംഗല്‍പാടി, കാസര്‍കോട് നഗരസഭ, കാസര്‍കോട് പുതിയ സ്റ്റാന്‍റിലെ സ്‌പോര്‍ട്സ് കട ജീവനക്കാരന്‍ എന്നിവരുടെ ഉറവിട വിവരം ലഭ്യമല്ല.
കാസര്‍കോട് 28 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ - കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍
വീടുകളില്‍ 4320 പേരും സ്ഥാപനങ്ങളില്‍ 865 പേരുമുള്‍പ്പെടെ 5185 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
ഖത്തറില്‍ നിന്ന് വന്ന നീലേശ്വരം, വേര്‍ക്കാടി സ്വദേശികൾ, സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം, എന്‍മകജെ, ദുബായില്‍ നിന്ന് വന്ന ബളാല്‍(രണ്ട്), ചെമ്മനാട്, അബുദാബിയില്‍ നിന്ന് വന്ന പള്ളിക്കര സ്വദേശികൾക്കും കർണാടകയിലെ ഹാസനിൽ നിന്നും വന്ന മടിക്കൈ സ്വദേശി, ജമ്മുവിൽ നിന്നും വന്ന ബളാല്‍ സ്വദേശി, മൈസൂരിൽ നിന്നും വന്ന ബളാൽ, മഞ്ചേശ്വരം, ചെന്നൈയിൽ നിന്നും വന്ന പുല്ലൂർ-പെരിയ, മംഗളുരുവിൽ നിന്നും വന്ന വോർക്കാടി, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, ബംഗളൂരുവിൽ നിന്നും വന്ന കാസര്‍കോട് നഗരസഭ സ്വദേശികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് നഗരസഭ, ചെമ്മനാട്, ചെങ്കള സ്വദേശികളും ഉദയഗിരി സിഎഫ്എല്‍ടിസിയില്‍ നിന്ന് കാസര്‍കോട് നഗരസഭയിലെ 16 വയസുള്ള പെണ്‍കുട്ടി സര്‍ജികെയര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ചെങ്കള (രണ്ട്), മുളിയാര്‍(രണ്ട്),കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് കുമ്പള സ്വദേശികളാണ് രോഗ മുക്തരായത്. വീടുകളില്‍ 4320 പേരും സ്ഥാപനങ്ങളില്‍ 865 പേരുമുള്‍പ്പെടെ 5185 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.. പുതിയതായി 239 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വെ അടക്കം 38 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 825 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 467 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.