കാസര്‍കോട്:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും രോഗബാധയെതുടര്‍ന്നുള്ള മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. ഫെബ്രുവരി മൂന്നിന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ജൂലൈ ഏഴ് വരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലയില്‍ കഴിഞ്ഞ 90 ദിവസത്തിനിടെ 150 മരണങ്ങളാണുണ്ടായത്. മരണപെട്ടവരില്‍ കൂടുതല്‍ പേരും 60 വയസിന് മുകളില്‍ ഉള്ളവരാണെങ്കിലും യുവാക്കള്‍ക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുന്നുണ്ട്.
ആശങ്ക ഉയര്‍ത്തി കാസര്‍കോട്ടെ കൊവിഡ് മരണങ്ങള്‍
ഫെബ്രുവരി മൂന്നിന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ജൂലൈ ഏഴ് വരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലയില്‍ കഴിഞ്ഞ 90 ദിവസത്തിനിടെ 150 മരണങ്ങളാണുണ്ടായത്.
ആശങ്ക ഉയര്‍ത്തി കാസര്‍കോട്ടെ കൊവിഡ് മരണങ്ങള്‍
ഈ സാഹചര്യത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരും, മറ്റു ഗുരുതര രോഗബാധിതരും അവരുടെ കുടുംബാംഗങ്ങളുംകൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ വീട്ടിലുള്ള മറ്റു അംഗങ്ങള്‍ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ഇവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കുകയും വേണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.