കാസർകോട്: ജില്ലയിൽ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരുടെ രോഗ ഉറവിടം ലഭ്യമല്ല. ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാല് പേർ വിദേശത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകൻ ആണ്. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 208 പേർ രോഗ മുക്തരായി.
കാസർകോട് 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കയ്യൂർ ചീമേനി (1), കുമ്പള (2), കള്ളാർ (1), ചെങ്കള (1), കാസർകോട് (4), ചെമ്മനാട് (4), പള്ളിക്കര (5), അജാനൂർ (1), കാഞ്ഞങ്ങാട് (12), ചെറുവത്തൂർ (2), തൃക്കരിപ്പൂർ (2), പനത്തടി (1) സ്വദേശികൾക്ക് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായി. മധുർ, മങ്കല്പടി സ്വദേശികളുടെ രോഗ ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പനത്തടി, എൻമകജെ, പൈവലിഗ, മങ്കല്പടി, മടിക്കൈ, ചെമ്മനാട് സ്വദേശികൾക്കും വിദേശത്തു നിന്നും വന്ന കിനാനൂർ കരിന്തളം, പള്ളിക്കര (3) സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ വീടുകളിലും സ്ഥാപനങ്ങളിലുമായി 5608 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 395 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 974 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 686 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 571പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.