കേരളം

kerala

ETV Bharat / state

കണ്ടിട്ടില്ലാത്ത സംഗീത ഉപകരണങ്ങളില്‍ 'തൊട്ടറിഞ്ഞൊരു മാജിക്'; അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ സായി ഹരിയുടെ ജീവിതം സംഗീതസാന്ദ്രം - keybord

കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശിയാണ് 26കാരനായ സായി ഹരി.ജന്മനാ ബാധിച്ച അന്ധതയെ തോല്‍പ്പിച്ച് പിയാനോ, തബല, കീബോർഡ്, മെലോഡിക്ക എന്നിവയാലൊക്കെ സംഗീതവിരുന്ന് തീർക്കുകയാണ് ഈ പ്രതിഭ

sayi music story  Kasargod blind musician Sai Hari  blind musician Sai Hari  blind musician Sai Hari Kanhangad  സായി ഹരി സംഗീത സാന്ദ്രമാക്കിയ ജീവിതം  സായി ഹരി  സംഗീത സാന്ദ്രമാക്കിയ ജീവിതം  കാഞ്ഞങ്ങാട് മാവുങ്കാല്‍
സായി ഹരിയുടെ സംഗീത ജീവിതം

By

Published : Jul 24, 2023, 3:25 PM IST

Updated : Jul 24, 2023, 8:06 PM IST

സായി ഹരിയുടെ സംഗീത ജീവിതം

കാസർകോട് : ജീവിതത്തിലൊരിക്കൽ പോലും സായി ഹരി സംഗീതോപകരണങ്ങൾ കണ്ടിട്ടില്ല. എന്നാൽ, സായിയുടെ മാന്ത്രിക വിരലുകൾ സംഗീതോപകരണങ്ങളിൽ തട്ടുമ്പോള്‍ പൊഴിയുന്നത് മനോഹര സംഗീതം. 'വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ' എന്ന നിത്യ ഹരിത ഗാനം, സായിയുടെ വിരലുകളിലൂടെ ഒഴുകിയെത്തുന്നത് കേള്‍ക്കാന്‍ തന്നെ ഒരു പ്രത്യേക അനുഭൂതിയാണ്.

മലയാള ഗാനങ്ങളില്‍ മാത്രമല്ല ഹിന്ദിയിലും ഹിന്ദുസ്ഥാനിയിലും അടക്കം മായാജാലം തീര്‍ക്കാറുണ്ട് ഹരി. ഇരുൾ നിറഞ്ഞ കണ്ണുകളിൽ സംഗീതത്തിന്‍റെ വെളിച്ചം വിതറി കാണുന്നവര്കക്കും കേള്‍ക്കുന്നവര്‍ക്കും വിസ്‌മയമാവുകയാണ് കാഞ്ഞങ്ങാട് മാവുങ്കാലിലെ സായി ഹരി. ജന്മനാ അന്ധത ബാധിച്ചെങ്കിലും പിയാനോ, തബല, കീബോർഡ്, മെലോഡിക്ക എന്നിവയാലൊക്കെ സംഗീത വിരുന്നുതീർക്കും ഈ പ്രതിഭ.

പ്രശസ്‌ത സംഗീത സംവിധായകരായ രമേഷ് നാരായണൻ, വിജയ് സൂർസൻ എന്നിവരുടെ ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനി സംഗീത പഠനം തുടരുകയാണ് ഈ ഇരുപത്തിയാറുകാരൻ. യുഎസിലെ പ്രശസ്‌ത ശബ്‌ദമിശ്രണ സ്ഥാപനത്തിൽ പഠനവും തുടരുകയാണ്. ശബ്ദ മിശ്രണത്തില്‍ ഓൺലൈനായി കോഴ്‌സ് ചെയ്യുന്ന സായിക്ക് ഇപ്പോൾ ഒറ്റ ആഗ്രഹമേയുള്ളൂ, രവീന്ദ്ര ജെയിനെപ്പോലെ മികച്ചൊരു സംഗീത സംവിധായകനാകണം. ഇതിന്‍റെ ഭാഗമായി സായി കമ്പ്യൂട്ടറിൽ ശബ്‌ദ മിശ്രണവും ചെയ്‌തു വരുന്നുണ്ട്.

2004ൽ ധർമശാലയിലെ ബ്ലൈന്‍ഡ് സ്‌കൂളിൽ ഒന്നാം തരത്തിൽ പഠിക്കുമ്പോഴുണ്ടായ കാറപകടത്തിൽ അതീവ ഗുരുതരാവസ്ഥയിലായ സായി അത്ഭുതകരമായി രക്ഷപ്പെട്ട് തിരിച്ചെത്തിയപ്പോൾ കൂടെ കൂടിയതാണ് സംഗീതം. അന്നുമുതലാണ് താൻ സംഗീതത്തെ അറിഞ്ഞു തുടങ്ങിയതെന്ന് സായി പറയുന്നു. പിന്നീട് അങ്ങോട്ട് സംഗീതമയമായി ജീവിതം.

ഒരിക്കല്‍ കൊല്ലൂരില്‍ വച്ച് പ്രിയ ഗായകന്‍ യേശുദാസിനെ കാണാന്‍ അവസരം ലഭിച്ചു. 'ഹിന്ദിയിലെ പ്രിയപ്പെട്ട സംഗീത സംവിധായകൻ രവീന്ദ്ര ജെയിനെ ഓർമ വരുന്നു, ഹരീ നിന്നിലുള്ളതെല്ലാം സംഗീതമാണ്' എന്ന ദാസേട്ടന്‍റെ വാക്കുകള്‍ പ്രചോദനമായി. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ സായി ഹരി കാഞ്ഞങ്ങാട്ടെ ആദ്യകാല വീഡിയോഗ്രാഫറായ പിവി അരവിന്ദന്‍റെയും അധ്യാപികയായ ശാന്തിയുടെയും മകനാണ്‌. സമൂഹമാധ്യമങ്ങളിൽ കവിതയെഴുതുന്ന അമ്മാവൻ ശ്രീധരൻ കുട്ടമത്ത് എഴുതിയ വരികള്‍ക്ക് സ്വന്തമായി ഈണം നൽകി യൂട്യൂബിൽ പോസ്റ്റ് ചെയ്‌തിട്ടുമുണ്ട് ഈ മിടുമിടുക്കൻ.

Last Updated : Jul 24, 2023, 8:06 PM IST

ABOUT THE AUTHOR

...view details