കേരളം

kerala

ETV Bharat / state

കാസര്‍കോട് ഭെല്‍ കമ്പനി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

തൊഴിൽ സുരക്ഷയും സ്ഥാപനത്തിന്‍റെ നില നിൽപ്പും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് ഭെൽ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹം. രാജ് മോഹൻ ഉണ്ണിത്താൻ എം പി സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്തു

bhel  Kasargod BHEL workers go on indefinite strike  workers go indefinite strike  strike  കാസര്‍കോട് ഭെല്‍ കമ്പനി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്  കാസര്‍കോട്  ഭെല്‍ കമ്പനി തൊഴിലാളികള്‍  അനിശ്ചിതകാല സമരത്തിലേക്ക്  രാജ് മോഹൻ ഉണ്ണിത്താൻ എം പി
കാസര്‍കോട് ഭെല്‍ കമ്പനി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

By

Published : Jan 12, 2021, 1:53 PM IST

കാസര്‍കോട്: തൊഴിൽ സുരക്ഷയും സ്ഥാപനത്തിന്‍റെ നില നിൽപ്പും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഭെൽ തൊഴിലാളികളുടെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ശമ്പളമടക്കം ആനുകൂല്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് തൊഴിലാളി യൂണിയനുകൾ സംയുക്തമായി സത്യാഗ്രഹ സമരത്തിലേക്ക് നീങ്ങിയത്. കാസർകോട് ഒപ്പുമര ചുവട്ടിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്തു.

കാസര്‍കോട് ഭെല്‍ കമ്പനി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

ഉത്പാദനം നിലച്ച് സ്ഥാപനം അടച്ചു പൂട്ടലിന്‍റെ വക്കിൽ നിൽക്കുമ്പോൾ ഇവിടുത്തെ വരുമാനം മാത്രം ആശ്രയമായ 180 തൊഴിലാളി കുടുംബങ്ങൾ ആണ് പട്ടിണിയിലാകുന്നത്. 2011 വരെ സംസ്ഥാന പൊതുമേഖലയിൽ ലാഭകരമായിരുന്ന കേരള ഇലക്ട്രിക്കൽ അലൈഡ് ലിമിറ്റഡ്, കേന്ദ്ര നവരത്ന കമ്പനി ഭെൽ ഏറ്റെടുത്ത ശേഷമാണ് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്. സ്ഥാപനം സംസ്ഥാന പൊതുമേഖലയിലേക്ക് തിരികെ കൊണ്ടു വരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇത് വൈകുകയാണ്. ഇതേ തുടർന്ന് തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നൽകിയ മൂന്ന് മാസത്തെ സമയം ജനുവരിയിൽ അവസാനിക്കും. കഴിഞ്ഞ ബജറ്റിൽ സ്ഥാപന നവീകരണത്തിനായി സംസ്ഥാനം 10 കോടി നീക്കി വെച്ചിട്ടുണ്ടെങ്കിലും കൈ മാറ്റ നടപടികൾ പൂർത്തിയായാൽ മാത്രമേ തുക വിനിയോഗം സാധ്യമാകൂ. ഈ ഘട്ടത്തിലാണ് തൊഴിലാളികള്‍ സമരം ശക്തമാക്കുന്നത്. എസ് ടി യു, സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സമരം നടത്തുന്നത്.

ABOUT THE AUTHOR

...view details