കേരളം

kerala

ETV Bharat / state

കാസർകോട് 174 പേർക്ക് കൂടി കൊവിഡ്

ജില്ലയിൽ 5,119 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 322 പേരെ കൂടി നിരീക്ഷണത്തിലാക്കി

covid Kasargod  Kasargod covid  കാസർകോട് കൊവിഡ്  കൊവിഡ് കാസർകോട്
കാസർകോട്

By

Published : Aug 19, 2020, 8:56 PM IST

കാസർകോട്: സമ്പർക്കത്തിലൂടെ 154 പേരടക്കം 174 പേർക്ക് കൂടി കാസർകോട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 15 പേർ വിദേശത്ത് നിന്നും വന്നവരാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 89 പേർ രോഗമുക്തരായി.

ചെങ്കള(4), തൃക്കരിപ്പൂർ(11), കാഞ്ഞങ്ങാട്(19), അജാനൂർ(15), പുല്ലൂർ പെരിയ (9), മടിക്കൈ(4), മധുർ(6), പള്ളിക്കര(18),കുമ്പള(9), ചെമ്മനാട്(17), കാസർകോട്(8), മൊഗ്രാൽ(1), മഞ്ചേശ്വരം(6), കള്ളാർ(6), ഉദുമ(16), എൻമകജെ(1), പുത്തിഗെ(1), വലിയ പറമ്പ്(1), പിലിക്കോട്(3), നീലേശ്വരം(3), കയ്യൂർ ചീമേനി(5), കാറഡുക്ക(1), മുളിയാർ(1), കള്ളാർ(1), പനത്തടി(1), മങ്കല്പടി(1), പുത്തിഗെ(1), ബെള്ളൂർ(1) സ്വദേശികൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5,119 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 322 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേ അടക്കം 1,263 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 831 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 296 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details