കേരളം

kerala

ETV Bharat / state

കാസർകോട് 216 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

നിലവിൽ ജില്ലയിൽ 2747 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്

kasarcode covid updates  covid  kasarcode  ചെങ്കള  ബേഡകം  പള്ളിക്കര  തൃക്കരിപ്പൂർ
കാസർകോട് 216 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Oct 22, 2020, 7:55 PM IST

കാസർകോട്: ജില്ലയിൽ 216 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 207 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 5 പേരും വിദേശത്ത് നിന്നും വന്ന 4 പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 258 പേർ രോഗ മുക്തരായി. നിലവിൽ ജില്ലയിൽ 2747 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്.

അജാനൂർ(26), ബദിയഡുക്ക(7), ബളാൽ(7), ബെള്ളൂർ(1), ബേഡകം(2), ചെമ്മനാട്(11), ചെങ്കള(5), ചെറുവത്തൂർ(8), എൻമകജെ(1), കാഞ്ഞങ്ങാട്(27), കാറഡുക്ക(1), കാസർകോട്(5), കയ്യൂർ ചീമേനി(1), കിനാനൂർ കരിന്തളം(2),കോടോം ബേളൂർ(6), കുമ്പഡാജെ(4), കുമ്പള(8), മധൂർ(6), മടിക്കൈ(9), മങ്കല്പടി(5), മഞ്ചേശ്വരം(3), മുളിയാർ(3), നീലേശ്വരം(16), പടന്ന(2), പള്ളിക്കര(9), പനത്തടി(1), പിലിക്കോട്(8), പുല്ലൂർ പെരിയ(14), തൃക്കരിപ്പൂർ(1), ഉദുമ(9), വലിയപറമ്പ്(5), വോർക്കടി(1), വെസ്റ്റ് എളേരി(1) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4831 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 439 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ അടക്കം 1253 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 190 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 280 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details