കേരളം

kerala

ETV Bharat / state

കാസർകോട് ജില്ലയിൽ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 - കാസർകോട്

രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നു എത്തിയവരാണ്

Covid  kasargod  pariyaram  കാസർകോട്  പരിയാരം മെഡിക്കല്‍ കോളജ്
കാസർകോട് ജില്ലയിൽ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19

By

Published : Jun 26, 2020, 9:04 PM IST

കാസർകോട്: ജില്ലയിൽ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നു എത്തിയവരാണ്. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് നഗരസഭ, മെഗ്രാല്‍പുത്തൂര്‍ സ്വദേശികൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

പരിയാരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ചെങ്കള സ്വദേശിനിക്കാണ് രോഗം ഭേദമായത്.വീടുകളില്‍ 5436 പേരും കൊവിഡ് നീരിക്ഷണ കേന്ദ്രത്തിലെ 427 പേരുമുള്‍പ്പെടെ 5863 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 455 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനൽ സര്‍വ്വെ അടക്കം പുതിയതായി 214 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 461 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 304 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

ABOUT THE AUTHOR

...view details