ഹൊസ്‌ദുർഗ്ഗ് ജുഡിഷ്യൽ കോടതി അസിസ്‌റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടർ അന്തരിച്ചു
അഡ്വ. എം.വി. ശൈലജയാണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം
ഹൊസ്‌ദുർഗ്ഗ് ജുഡിഷ്യൽ കോടതി അസിസ്‌റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടർ അന്തരിച്ചു
കാസർകോട്: ഹൊസ്‌ദുർഗ്ഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി (രണ്ട്) അസിസ്‌റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടർ(എ.പി.പി) അഡ്വ. എം.വി. ശൈലജ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ ടി വി കണ്ടു കൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. മാധ്യമ പ്രവർത്തകനും കവിയുമായ നാലപ്പാടം പദ്മനാഭൻ ആണ് ഭർത്താവ്.