കാസര്‍കോട്:ഫേസ്‌ബുക്കിന്‍റെയും വാട്‌സ്ആപ്പിന്‍റെയും കാലത്ത് പോസ്റ്റു കാര്‍ഡുകളിലൂടെ സൗഹൃദവലയം കാത്തു സൂക്ഷിച്ച് കാഞ്ഞങ്ങാട് സ്വദേശി എന്‍. സുരേഷ്.
35 വർഷങ്ങൾക്ക് മുമ്പ് പഠിക്കുന്ന കാലത്ത് മൂന്നോ നാലോ പേർക്ക് കത്തയച്ച് ആരംഭിച്ചത് ഈ പുതുവത്സരത്തിൽ 3000 പേർക്കാണ് പോസ്റ്റ്കാര്‍ഡിലൂടെ ആശംസകൾ കൈമാറിയത്. ഹാപ്പി ന്യൂ ഇയര്‍ എന്ന ഒറ്റവരിയിയായിരുന്നു ഇത്തവണത്തെ പുതുവത്സര ആശംസ. പല നിറത്തിലുള്ള കളറുകൾ ചേർത്താണ് ആശംസകൾ അയക്കുന്നത്.
കാർഡുകൾ സുഹൃത്തുക്കളുടെ കൈയിൽ എത്തിയാൽ പിന്നെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഫോൺ വിളികളുടെ ബഹളമാണെന്ന് സുരേഷ് പറയുന്നു. ദുര്‍ഗ ഹൈസ്‌കൂളിലെ സഹപാഠികളെയും പോസ്റ്റുകാര്‍ഡിന്‍റെ സൗഹൃദത്തിലേക്ക് എത്തിച്ചപ്പോൾ 30ഉം പിന്നീട് നൂറും ഇരുന്നൂറും കാര്‍ഡുകൾ അയച്ചു തുടങ്ങി. ഇങ്ങനെ സൗഹൃദവലയം പതിനായരിത്തിനും മുകളിലായി.
ഇന്നും പോസ്റ്റ് കാർഡിൽ കത്തയച്ച് സുരേഷ്; സൗഹൃദ വലയം പതിനായരിത്തിനും മുകളിൽ പുതുവർഷ കാർഡുകൾ അയക്കാൻ ഡിസംബര്‍ പകുതിയോടെ ആശംസകൾ എഴുതി തുടങ്ങും. ഓരോ ദിവസവും മണിക്കൂറുകള്‍ ഇതിനായി മാറ്റിവെക്കും. 28 മുതല്‍ കാർഡുകൾ പോസ്റ്റുചെയ്‌തു തുടങ്ങും. കാർഡുകൾ അയക്കുന്നതിന് മുമ്പ് വിലാസം ഒന്നു കൂടി ഉറപ്പിക്കും. പുതുവര്‍ഷം പിറന്നാലും ജനുവരി പകുതി വരെ അയക്കുന്നത് തുടരുമെന്നും സുരേഷ് പറയുന്നു. മരിച്ചു പോയവർ ഉണ്ടെങ്കിൽ മാറ്റി വയ്ക്കും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളജില്‍ പഠിച്ചിറങ്ങുമ്പോള്‍ തുടങ്ങിയതാണ് പോസ്റ്റ് കാർഡുകളോടുള്ള ഈ സ്നേഹം. കാലം മാറിയെങ്കിലും അമ്പതു പൈസ മുതല്‍ മുടക്കില്‍ വലിയ ബന്ധം സ്ഥാപിക്കാമെന്ന ആശയമാണ് ഇതിന് പിന്നിലെന്ന് സുരേഷ് പറയുന്നു. കുട്ടികളെ പോസ്റ്റു കാർഡുകൾ പരിചയപ്പെടുത്താനും സുരേഷ് സമയം കണ്ടെത്താറുണ്ട്.
കാർഡുകളോടുള്ള പ്രിയം മാത്രമല്ല അറിയപ്പെടുന്ന മാന്ത്രികനും മെന്‍റലിസ്റ്റുമാണ് സുരേഷ്. ഭാരതത്തിലെവിടെയാണെങ്കിലും വിശേഷങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ ഒരുകാലത്ത് ജനം പ്രധാനമായും ആശ്രയിച്ചിരുന്ന ഇന്‍ലന്‍ഡുകള്‍ കാണാമറയത്തേക്ക് പോയെങ്കിലും പോസ്റ്റ് കാർഡുകളുടെ പ്രൗഢി കാത്തു സൂക്ഷിക്കുകയാണ് സുരേഷ്. കല്യാണ്‍ റോഡില്‍ ഇഷ്ടിക നിര്‍മാണ ഫാക്ടറി നടത്തുകയാണ് സുരേഷ്.
ALSO READ:ദേശാടന പക്ഷികള്‍ കുറഞ്ഞു, ചില്‍ക്ക തടാകത്തിലെ കാഴ്‌ചയ്ക്ക് മങ്ങലേറ്റു| video