കാസർഗോഡ്: സമ്പർക്കത്തിലൂടെ 417 പേരടക്കം ജില്ലയിൽ 432 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളും വിദേശത്ത് നിന്നെത്തിയ 14 പേരും രോഗ ബാധിതരായി. 177 പേർക്ക് രോഗ മുക്തി. നിലവിൽ 3925 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. ഇതിൽ 2101 പേർ വീടുകളിൽ ആണ് കഴിയുന്നത്. ആകെ കൊവിഡ് മരണം 116. ജില്ലയിൽ 4732 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 278 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1770 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 386 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
അജാനൂർ (46), ബദിയടുക്ക (10), ബേഡകം (2), ബളാൽ (3), ചെമ്മനാട് (16), ചെങ്കള (9), ചെറുവത്തൂർ (14), ദേലംപാടി (1), ഈസ്റ്റ് എളേരി (1),
എൻമകജെ (11), കള്ളാർ (13), കാഞ്ഞങ്ങാട് (34), കാറഡുക്ക (5), കിനാനൂർ കരിന്തളം (10), കാസർകോട് (20), കയ്യൂർ ചീമേനി (4), കോടോം ബേളൂർ (2), കുമ്പഡാജെ (4), കുമ്പള (4), കുറ്റിക്കോൽ (1), മധുർ (13),മടിക്കൈ (1), മങ്കല്പടി (21), മഞ്ചേശ്വരം (36), മീഞ്ച (1), മൊഗ്രാൽ (4), മുളിയാർ (2), നീലേശ്വരം (26), പടന്ന (18), പൈവലിഗ (3), പള്ളിക്കര (29), പനത്തടി (7), പിലിക്കോട് (3), പുല്ലൂർ പെരിയ (10), പുത്തിഗെ (2), തൃക്കരിപ്പൂർ (7), ഉദുമ (19), വലിയപറമ്പ് (6), വോർക്കടി (1), വെസ്റ്റ് എളേരി (5) സ്വദേശികളാണ് രോഗ ബാധിതരായത്.