കേരളം

kerala

കാസർകോട് നഗരസഭയിൽ വിജിലൻസിന്‍റെ 'ഓപ്പറേഷൻ ട്രൂ ഹൗസ്‌'; കണ്ടെത്തിയത് വ്യാപക ക്രമക്കേട്

പെർമിറ്റ്‌ അനുവദിക്കൽ, ഒക്കുപ്പൻസി നൽകൽ എന്നിവയിൽ ക്രമക്കേട്‌ നടന്നതായും കെട്ടിട നി‍ർമാണ ചട്ടം പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.

By

Published : Jul 22, 2022, 10:09 PM IST

Published : Jul 22, 2022, 10:09 PM IST

Operation True House  Vigilance raid Operation True House  Kasaragod Municipality Vigilance raid  കാസർകോട് നഗരസഭ വിജിലൻസ് റെയ്‌ഡ്  ഓപ്പറേഷൻ ട്രൂ ഹൗസ്‌ കാസർകോട് നഗരസഭ
കാസർകോട് നഗരസഭയിൽ വിജിലൻസിന്‍റെ 'ഓപ്പറേഷൻ ട്രൂ ഹൗസ്‌'; കണ്ടെത്തിയത് വ്യാപക ക്രമക്കേട്

കാസർകോട്‌:കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന 'ഓപ്പറേഷൻ ട്രൂ ഹൗസ്' വിജിലൻസ് പരിശോധനയിൽ കാസർകോട് നഗരസഭയിലും വ്യാപക ക്രമക്കേട്. പരിശോധന നടത്തിയ കെട്ടിടങ്ങളിൽ പലതിലും കെട്ടിട നി‍ർമാണ ചട്ടം പാലിക്കുന്നതിൽ ക്രമക്കേട് കണ്ടെത്തി. 20 കുടുംബങ്ങൾ താമസിക്കുന്ന തളങ്കരയിലെ ഫ്ലാറ്റിന് പത്തു വർഷമായി കെട്ടിട നമ്പരില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

കാസർകോട് നഗരസഭയിൽ വിജിലൻസിന്‍റെ 'ഓപ്പറേഷൻ ട്രൂ ഹൗസ്‌'; കണ്ടെത്തിയത് വ്യാപക ക്രമക്കേട്

2012 ലാണ് ഫ്ലാറ്റ് നിർമിച്ചത്. ഇതുപ്രകാരം പത്തു വർഷത്തെ നികുതിയാണ് സർക്കാരിന് നഷ്‌ടമായത്. കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നതിലും വ്യാപക ക്രമക്കേടുള്ളതായാണ് വിജിലൻസ് സംഘത്തിന്‍റെ കണ്ടെത്തൽ. കെട്ടിട നമ്പർ നൽകുന്നതിൽ ക്രമക്കേട്‌ നടക്കുന്നതായുള്ള വിവരത്തെ തുടർന്ന്‌ ഡിവൈ.എസ്.പി കെ.വി വേണുഗോപാലന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പെർമിറ്റ്‌ അനുവദിക്കൽ, ഒക്കുപ്പൻസി നൽകൽ എന്നിവയിലും ക്രമക്കേട്‌ കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വിജിലൻസ്‌ ഡയറക്‌ടർക്ക്‌ കൈമാറുമെന്ന്‌ ഡിവൈ.എസ്‌.പി അറിയിച്ചു

ABOUT THE AUTHOR

...view details