കാസർകോട്: സംസ്ഥാനത്ത് വീണ്ടും വാനരവസൂരി (മങ്കി പോക്‌സ്) ബാധ. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് വാനരവസൂരി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തി ടാറ്റാ ട്രസ്റ്റ് ഗവൺമെന്‍റ് ഹോസ്‌പിറ്റലിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ്: രോഗം സ്ഥിരീകരിച്ചത് യുഎഇയിൽ നിന്നെത്തിയ കാസർകോട് സ്വദേശിക്ക് - malayalam latest news
ഒരാഴ്‌ച മുമ്പാണ് ഇയാൾ വിദേശത്ത് നിന്ന് എത്തിയതെന്നാണ് വിവരം. എത്ര പേരുമായി ഇയാൾക്കു സമ്പർക്കം ഉണ്ടായെന്ന് അന്വേഷിച്ചു വരികയാണ്.
സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ്: രോഗം സ്ഥിരീകരിച്ചത് യുഎഇയിൽ നിന്നെത്തിയ കാസർകോട് സ്വദേശിക്ക്
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് വ്യക്തിയുടെ സ്രവം പരിശോധിച്ചത്. ഒരാഴ്‌ച മുമ്പാണ് ഇയാൾ വിദേശത്ത് നിന്ന് എത്തിയതെന്നാണ് വിവരം. എത്ര പേരുമായി ഇയാൾക്കു സമ്പർക്കം ഉണ്ടായെന്ന് അന്വേഷിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ആരോഗ്യ വിഭാഗം പുറത്തു വിട്ടിട്ടില്ല.