കേരളം

kerala

ETV Bharat / state

ആനപ്പേടിയൊഴിയാതെ കാസര്‍കോട്ടെ മലയോരം - elephant attack

ആനകൾ കർണാടക അതിർത്തി കടന്നെത്തുന്നത് തടയാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

elephant  കാസര്‍കോട്  കാസര്‍കോട് ആന  ആനപ്പേടി  Kasaragod  elephant attack  Kasaragod elephant attack
ആനപ്പേടിയൊഴിയാതെ കാസര്‍കോട്ടെ മലയോരം

By

Published : May 28, 2021, 12:30 PM IST

Updated : May 28, 2021, 1:05 PM IST

കാസർകോട്: ആനപ്പേടിയിലാണ് ഇന്ന് കാസര്‍കോട്ടെ മലയോര പ്രദേശങ്ങൾ. വനാതിര്‍ത്തിയായ റാണീപുരത്താണ് കാട്ടാന കൂട്ടമായി എത്തുന്നത്. വീടിന്‍റെ മുറ്റത്ത് വരെ ആനകളെത്തി വിളകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട് ആഴ്‌ചകളായിരിക്കുകയാണ്.

ആനപ്പേടിയൊഴിയാതെ കാസര്‍കോട്ടെ മലയോരം

കാര്‍ഷിക വിളകള്‍ക്കൊപ്പം ജലസേചനത്തിനുള്ള പൈപ്പുകളും ചവിട്ടി മെതിച്ചാണ് ആനക്കൂട്ടം കടന്നു പോകുന്നത്. കാട്ടാനകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. എന്നാൽ ആനകൾ കർണാടക അതിർത്തി കടന്നെത്തുന്നത് തടയാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടാന ശല്യം കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പരാതികളെ അവഗണിക്കുന്ന നിലപാടാണ് വനം വകുപ്പിന്‍റേതെന്നാണ് ഇവരുടെ ആരോപണം. കർണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന റാണീപുരം, കൊറത്തി പത്തി പ്രദേശങ്ങളിലെ വിളകളെല്ലാം ആനകൾ നശിപ്പിച്ചിരിക്കുകയാണ്.

വനാതിര്‍ത്തികളില്‍ സൗരോര്‍ജ വേലികള്‍ ഇല്ലാത്തതിനാൽ കാട്ടാനകള്‍ക്ക് ജനവാസ മേഖലകളിലേക്ക് എത്താൻ എളുപ്പമാണ്. കാലങ്ങളായി ഏറുപടക്കം ഉപയോഗിച്ചും പാട്ട കൊട്ടിയുമാണ് പ്രദേശവാസികൾ ആനകളെ ഓടിക്കുന്നത്.

Last Updated : May 28, 2021, 1:05 PM IST

ABOUT THE AUTHOR

...view details