കാസർകോട്: മൂന്ന് ദിവസത്തെ ആശ്വാസത്തിന് ശേഷം ജില്ലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. 24 വയസുകാരനായ അജാനൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് രണ്ട് പേർ കൂടി രോഗമുക്തരായി. ജില്ലാ-ജനറൽ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നവരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലയിൽ 14 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത്.
കാസര്‍കോട് ഒരാള്‍ക്ക് കൂടി കൊവിഡ് - ഐസൊലേഷൻ വാർഡ് കാസര്‍കോട്
ജില്ലാ-ജനറൽ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർ കൂടി രോഗമുക്തരായി
കാസര്‍കോട്
ജില്ലയിലാകെ 1958 പേര്‍ നിരീക്ഷണത്തിൽ തുടരുന്നു. തുടർ പരിശോധനക്ക് ഉൾപ്പെടെ 4189 സാമ്പിളുകള്‍ അയച്ചതിൽ 3179 എണ്ണത്തിന്‍റെ പരിശോധന ഫലം നെഗറ്റീവാണ്. 669 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി രണ്ട് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയില്‍ 81 പേര്‍ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി .