കേരളം

kerala

ETV Bharat / state

ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം വിലക്കി കാസർകോട് കേന്ദ്ര സർവകലാശാല ; എസ്‌എഫ്‌ഐയ്‌ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന 'ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തിനാണ് കാസർകോട് കേന്ദ്ര സർവകലാശാലയുടെ വിലക്ക്

Kasaragod Central University  BBC documentary  ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം വിലക്കി  കാസർകോട് കേന്ദ്ര സർവകലാശാല  എസ്‌എഫ്‌ഐയ്‌ക്ക് മുന്നറിയിപ്പുമായി അധികൃതര്‍  കാസർകോട് ഇന്നത്തെ വാര്‍ത്ത  ഗുജറാത്ത് വംശഹത്യ  മോദിക്കെതിരായ ബിബിസി ഡോക്യുമെൻ്ററി
എസ്‌എഫ്‌ഐയ്‌ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

By

Published : Jan 24, 2023, 10:31 PM IST

കാസർകോട് : കേന്ദ്ര സർവകലാശാലയിൽ എസ്‌എഫ്‌ഐ സംഘടിപ്പിക്കാനിരുന്ന, മോദിക്കെതിരായ ബിബിസി ഡോക്യുമെൻ്ററി പ്രദർശനം വിലക്കി അധികൃതര്‍. ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് സർവകലാശാല അറിയിച്ചു. സുരക്ഷാകാരണങ്ങളാണ് പ്രദർശനം തടയാൻ കാരണമെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വിശദീകരണം.

ALSO READ|മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയുടെ കണ്ണൂർ സർവകലാശാല കാമ്പസിലെ പ്രദര്‍ശനം യൂണിവേഴ്‌സിറ്റി തടഞ്ഞു ; പുറത്തുകാണിച്ച് എസ്‌എഫ്‌ഐ

നാളെ (ജനുവരി 25) രാത്രി ഒന്‍പതിനായിരുന്നു പ്രദർശനം തീരുമാനിച്ചത്. അതേസമയം, പ്രദർശനത്തിൽ നിന്ന് പിന്മാറില്ലെന്ന് എസ്എഫ്‌ഐ അറിയിച്ചു. സർവകലാശാല കാമ്പസിന് അകത്ത് നടത്താൻ കഴിഞ്ഞില്ലെങ്കിൽ പുറത്താകും സൗകര്യമൊരുക്കുക. അതേസമയം, കണ്ണൂർ സർവകലാശാലയിലെ ഡോക്യുമെൻ്ററി പ്രദർശനം സർവകലാശാല തടഞ്ഞുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികൾ കാമ്പസിൽ വച്ചുതന്നെ ഡോക്യുമെൻ്ററിയുടെ പ്രദർശനം പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details