കാസർകോട്: സ്വർണക്കടത്ത് കേസില്‍ സർക്കാരിനെതിരെ വിമർശനവുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അപ്രധാന വിഷയങ്ങൾ ഉന്നയിച്ച് സിപിഎം നേതാക്കൾ കേസിന്‍റെ ശ്രദ്ധതിരിക്കുകയാണെന്ന് വി.മുരളീധരൻ ആരോപിച്ചു. മുരളീധരൻ സംശയത്തിന്‍റെ നിഴലിലാണെങ്കിൽ കോടിയേരി ബാലകൃഷ്ണൻ ആശങ്കപ്പെടേണ്ട. കോടിയേരി നോക്കേണ്ടത് സ്വന്തം പാർട്ടിയുടെ കാര്യമാണെന്നും ബിജെപി കാസർകോട് ജില്ലാ കാര്യാലയത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുരളീധരൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.മുരളീധരന്‍.
കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.മുരളീധരൻ
അപ്രധാന വിഷയങ്ങൾ ഉന്നയിച്ച് സിപിഎം നേതാക്കൾ കേസിന്‍റെ ശ്രദ്ധതിരിക്കുകയാണെന്ന് വി.മുരളീധരൻ ആരോപിച്ചു
കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.മുരളീധരൻ
സ്വർണക്കടത്തുകാരിയുടെ വാദമാണ് കോടിയേരിയും ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനാണ് കോടിയേരിയുടെ നീക്കം. തരംതാണ ശ്രമങ്ങളിൽ നിന്നും സർക്കാരും പാർട്ടിയും പിന്മാറണം. മുഖ്യമന്ത്രിയുടെയും കൂട്ടാളികളുടെയും പിന്തുണയോടെ ആണ് നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയത്. സ്വർണക്കടത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരും. കേരള പൊലീസിന്‍റെ സംഘം എൻഐഎയെ സഹായിക്കുയാണ് വേണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.
Last Updated : Jul 12, 2020, 1:08 PM IST