കാസർകോട്: ഹോസ്‌ദുർഗ് ജില്ലാ ജയിലിലെ ജയില്‍ അന്തേവാസികൾ നിർമിച്ച ബൾബുകൾ ഇനി വൃദ്ധസദനത്തില്‍ പ്രകാശിക്കും. ജയില്‍ അന്തേവാസികൾ തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായാണ് ബൾബുകൾ നിർമിച്ചത്. മൻസൂർ ആശുപത്രിയുമായി സഹകരിച്ചാണ് ബൾബുകളുടെ നിർമാണ പരീശിലനം ആരംഭിച്ചത്.35 അന്തേവാസികള്‍ക്കാണ് പരിശീലനം നല്‍കിയത്.
ജയില്‍ അന്തേവാസികൾ നിർമിച്ച ബൾബുകൾ വൃദ്ധസദനത്തിന് സമ്മാനിച്ചു - kasargod old age home news
ജയില്‍ അന്തേവാസികൾ തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായാണ് ബൾബുകൾ നിർമിച്ചത്. കാസര്‍കോട് വ്യദ്ധമന്ദിരത്തിനാണ് ബൾബുകൾ നല്‍കിയത്.
ജയില്‍ അന്തേവാസികൾ നിർമിച്ച ബൾബുകൾ വൃദ്ധസദനത്തിന് സമ്മാനിച്ചു
അന്തേവാസികള്‍ നിർമിച്ച ഒരു ഡസന്‍ ബൾബുകള്‍ സ്‌നേഹ സമ്മാനമായാണ് കാസര്‍കോട് വ്യദ്ധമന്ദിരത്തിന് നല്‍കിയത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ വൃദ്ധമന്ദിരം മേട്രണ്‍ ആസിയയ്ക്ക് ബള്‍ബുകള്‍ കൈമാറി. ജയില്‍ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, മന്‍സൂര്‍ ആശുപത്രി ചെയര്‍മാന്‍ കുഞ്ഞഹമ്മദ് പാലക്കി തുടങ്ങിയവർ സംബന്ധിച്ചു. ബള്‍ബുകള്‍ക്ക് പുറമെ വിവിധ തരത്തിലുള്ള കുടകളും പൊതുജനങ്ങള്‍ക്കായി വില്‍പനയ്ക്കുണ്ട്.