കേരളം

kerala

ETV Bharat / state

ഗവര്‍ണര്‍ക്കെതിരായ അക്രമത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് കെ.സുരേന്ദ്രന്‍

സിഎഎയുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുന്നത് ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച ബില്ലിനെതിരായ പ്രമേയം അവതരിപ്പിക്കാന്‍ ഒരു സംസ്ഥാനം നിയമസഭ വിളിച്ചു ചേര്‍ക്കുന്നത് ധിക്കാരവും ഭരണഘടനയോടുള്ള അനാദരവുമാണെന്നും കെ.സുരേന്ദ്രന്‍

bjp  ഗവര്‍ണര്‍ക്കെതിരായ അക്രമത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് കെ.സുരേന്ദ്രന്‍  K. Surendran says the government is not taking action against the Governor  K. Surendran  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി
ഗവര്‍ണര്‍ക്കെതിരായ അക്രമത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് കെ.സുരേന്ദ്രന്‍

By

Published : Dec 30, 2019, 4:34 PM IST

കാസർകോട്: കണ്ണൂരില്‍ കേരള ഗവര്‍ണര്‍ക്കെതിരായ അക്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സര്‍ക്കാരിന് ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അത് കേന്ദ്രത്തെ അറിയിക്കണം. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ സ്വാതന്ത്ര്യ സമരസേനാനികളായി ചിത്രീകരിക്കുകയാണ്. നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ അടക്കമുള്ളവരെ ചാപ്പകുത്തുകയാണ്. സിഎഎയുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുന്നത് ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്.

ഗവര്‍ണര്‍ക്കെതിരായ അക്രമത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് കെ.സുരേന്ദ്രന്‍

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച ബില്ലിനെതിരായ പ്രമേയം അവതരിപ്പിക്കാന്‍ ഒരു സംസ്ഥാനം നിയമസഭ വിളിച്ചു ചേര്‍ക്കുന്നത് ധിക്കാരവും ഭരണഘടനയോടുള്ള അനാദരവുമാണ്. ഭരിക്കുന്ന പാര്‍ട്ടിക്ക് രാഷ്ട്രീയം കളിക്കാനുള്ള വേദിയായി നിയമസഭയെ മാറ്റരുത്. കേന്ദ്ര- സംസ്ഥാന ബന്ധം വഷളാക്കുന്നതാണ് ഇപ്പോഴത്തെ നീക്കം. ഇന്നലെ നടന്ന സര്‍വകക്ഷി യോഗ തീരുമാനം പൊതു വികാരമല്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി വിജയന്‍റെ പാദസേവകനായി മാറിയെന്നും ചെന്നിത്തല മുഖ്യമന്ത്രിയുടെ കാര്യസ്ഥപ്പണിയാണ് എടുക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കാസര്‍കോട് പറഞ്ഞു.

ABOUT THE AUTHOR

...view details