തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് കെ സുരേന്ദ്രൻ - കെ സുരേന്ദ്രൻ
മഞ്ചേശ്വരവും കോന്നിയും ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റും സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ. മഞ്ചേശ്വരവും കോന്നിയും ഒരേപോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. 89 വോട്ടിന് തോറ്റ മഞ്ചേശ്വരത്ത് ഇത്തവണ വിജയിക്കാനാകുമെന്നും കോന്നിയോട് വൈകാരിക അടുപ്പമുണ്ടെന്നും കെ സുരേന്ദ്രൻ കാസർകോട് പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയ സ്ഥാനാർഥിപട്ടികയാണ് പുറത്തിറക്കിയിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.