ജ്വല്ലറികളില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് - ആദായ നികുതി വകുപ്പ്
രണ്ട് ജ്വല്ലറികളിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. ജ്വല്ലറി ഉടമകളുടെ വീടുകളിലും ഒരേ സമയം പരിശോധനകള്‍ നടത്തി
ജ്വല്ലറികളില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്
കാസര്‍കോട്: ജില്ലയിലെ രണ്ട് ജ്വല്ലറികളില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. മംഗലാപുരത്ത് നിന്നെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. രണ്ട് ജ്വല്ലറികളിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. ജ്വല്ലറി ഉടമകളുടെ വീടുകളിലും ഒരേ സമയം പരിശോധനകള്‍ നടത്തി. കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് റെയ്ഡ് നടത്തിയത്.