കേരളം

kerala

ജലശക്തി അഭിയാന്‍: കേന്ദ്ര സംഘം കാസര്‍കോട് എത്തി

ജലദൗര്‍ലഭ്യം ഏറെയുള്ള പ്രദേശങ്ങളിലെത്തി അവിടങ്ങളില്‍ നടത്താന്‍ സാധ്യമാകുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

By

Published : Jul 13, 2019, 8:06 PM IST

Published : Jul 13, 2019, 8:06 PM IST

ജലശക്തി അഭിയാന്‍: കേന്ദ്ര സംഘം കാസര്‍കോട് എത്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഗുരുതരമായ ഭൂഗര്‍ഭജലപ്രതിസന്ധി പഠിക്കാന്‍ കേന്ദ്ര ജല വകുപ്പിലെ സാങ്കേതിക വിദഗ്‌ധ സംഘം ജില്ലയിലെത്തി. വിവിധ മേഖലകളിലെ ജല ഉപയോഗം പഠിച്ച് ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങളടങ്ങിയ പദ്ധതി രേഖ സെപ്റ്റംബറില്‍ വിദഗ്‌ധ സംഘം കേന്ദ്രത്തിന് കൈമാറും.

ജലശക്തി അഭിയാന്‍: കേന്ദ്ര സംഘം കാസര്‍കോട് എത്തി

കേന്ദ്ര ജലശക്തി മിഷന്‍ ഡയറക്ടറും സാങ്കേതിക വിദഗ്‌ധരുമടങ്ങുന്ന സംഘമാണ് കാസര്‍കോട്ടെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കുന്നത്. ജലദൗര്‍ലഭ്യം ഏറെയുള്ള പ്രദേശങ്ങളിലെത്തി അവിടങ്ങളില്‍ നടത്താന്‍ സാധ്യമാകുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശാസ്ത്രീയമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികളാവും കാസര്‍കോട്ടെ പ്രതിസന്ധി പരിഹരിക്കാന്‍ ആവിഷ്‌കരിക്കുക.

നാശോന്‍മുഖമായ ജലാശയങ്ങളെ തിരിച്ചുപിടിക്കുക, കിണര്‍, കുഴല്‍ക്കിണറുകള്‍ എന്നിവയുടെ റീചാര്‍ജിങ്, ഭൂപ്രകൃതിക്കനുസരിച്ചുള്ള ജലസംരക്ഷണ രീതികള്‍ പ്രാവര്‍ത്തികമാക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് സംഘം പ്രധാനമായും മുന്നോട്ട് വെക്കുന്നത്. നിലവിലെ ജലസേചന രീതികള്‍ക്ക് ബദല്‍ നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ ജലസംരക്ഷണ പ്രവര്‍ത്തനം ഫലപ്രാപ്‌തിയിലെത്തൂവെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തല്‍.

ABOUT THE AUTHOR

...view details