കാസർകോട്: വീട്ടുപറമ്പിൽ വിളയുന്ന ചക്കകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പരിചയപ്പെടുത്തി ചക്ക മഹോത്സവം. നാട്ടിൻ പുറത്ത് നിന്നും ശേഖരിച്ച ചക്കകൾ കൊണ്ടുള്ള വിഭവങ്ങളൊരുക്കിയാണ് ബദിയടുക്കയിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചത്.
തേൻ വരിക്ക, വരിക്ക തുടങ്ങി പല പേരുകളിൽ പല വലിപ്പത്തിലുള്ള ചക്കകൾ. കേരളത്തിന്‍റെ ഔദ്യോഗിക ഫലം. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫലങ്ങളില്‍ യാതൊരു രാസവള പ്രയോഗവും ഇല്ലാത്ത ഫലമെന്ന വിശേഷണം കൂടിയുണ്ടെങ്കിലും ചക്കയുടെ വിപണി സാധ്യതകളെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താൻ അധികമാരും തയ്യാറായിട്ടില്ല. വേരുകളിൽ പോലും ചക്ക കായ്ക്കുന്ന കാലത്ത് അതിനെ എങ്ങനെ വിഭവങ്ങളാക്കാം എന്ന് പരിചയപ്പെടുത്തുകയാണ് ബദിയടുക്കയിലെ ചക്ക മഹോത്സവം.