കാസർകോട്:മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്‌മയിലിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മഞ്ഞനാടി സ്വദേശി അറാഫത്ത് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി. നേരത്തെ ഇസ്‌മയിലിന്‍റെ ഭാര്യ ആയിഷ, ബന്ധുവും അയല്‍വാസിയുമായ ഹനീഫ എന്നിവരെ അറസ്റ്റ് ചെയ്‌തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അറാഫത്ത് ഒളിവിലായിരുന്നു. കൊലയാളി സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ട്.
നെറ്റിലപ്പദവിലെ ഇസ്‌മയിലിന്‍റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ - murder case
കൊലപാതക്കേസിൽ ഇതുവരെ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി
നെറ്റിലപ്പദവിലെ ഇസ്‌മസിലിന്‍റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
വീട്ടില്‍ ഇസ്‌മയിലിനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നാണ് ഭാര്യയടക്കമുള്ളവർ പൊലീസ് പിടിയിലായത്. മരണപ്പെട്ട ഇസ്‌മയിലിന്‍റെ മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും രകതം വന്നിരുന്നു. ഇതും സംശയം വര്‍ധിപ്പിച്ചു. കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലനടത്തിയതെന്നും ഇതിന് പുറമെ നിന്നുള്ള രണ്ട് പേരുടെ സഹായം തേടിയെന്നും പിന്നീട് ഭാര്യ ആയിഷ മൊഴി നല്‍കുകയായിരുന്നു.