കേരളം

kerala

ETV Bharat / state

ഐഎസ്എൽ ഫൈനൽ കാണാൻ പോയ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിച്ചാണ് അപകടം. കാസർകോട് ഉദുമയിലാണ് അപകടമുണ്ടായത്.

Ksd_kl1_accident death islfoot ball_7210525  രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു  ഐഎസ്എല്‍  ഐഎസ്എല്‍ ഫൈനല്‍  ബൈക്ക് അപകടം  isl football  isl final  bike accident
രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

By

Published : Mar 20, 2022, 10:37 AM IST

Updated : Mar 20, 2022, 1:28 PM IST

കാസർകോട്: ഉദുമ പള്ളത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ഐഎസ്എൽ ഫുട്ബോൾ ഫൈനൽ കാണാൻ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ സ്വദേശികളായ ജംഷീര്‍ (23), മുഹമ്മദ്‌ ഷിബിൽ (24) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ ഇവര്‍ സഞ്ചരിച്ച ബൈക്കിൽ മിനിലോറി ഇടിക്കുകയായിരുന്നു.

ജംഷീര്‍

ഉടൻ തന്നെ ഇരുവരേയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന സമയത്ത് മഴയുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

മുഹമ്മദ് ഷിബില്‍

Also read: കാളികാവ് ഗാലറി അപകടം; സംഘാടകർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസ്

Last Updated : Mar 20, 2022, 1:28 PM IST

ABOUT THE AUTHOR

...view details