കേരളം

kerala

ETV Bharat / state

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്‌ടാവ് കാസർകോട് പിടിയിൽ

Inter State Thief Arrested : കര്‍ണാടകയിലും കേരളത്തിലും വ്യാപിച്ച് കിടക്കുന്ന അധോലോക സാമ്രാജ്യത്തെ പ്രാധാന കള്ളനാണ് പിടിയിലായ ആമ്പല്ലൂര്‍ ഷിബുവെന്ന് പൊലീസ്.

By ETV Bharat Kerala Team

Published : Jan 13, 2024, 7:26 PM IST

shibu arrest  Interstate Thief Arrested  കള്ളന്‍ ഷിബു പിടിയില്‍  കാസര്‍കോട് മോഷണ പരമ്പര  കാസര്‍കോട് കള്ളന്‍
Interstate Thief Arrested In Kasarkod

കാസർകോട് :കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് കാസർകോട് പിടിയിൽ. കേരളത്തിലും കർണ്ണാടകയിലുമായി നിരവധി മോഷണ കേസുകളിൽ പ്രതിയായ തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി ഷിബുവാണ് അറസ്റ്റിലായത്(Interstate Thief Arrested In Kasarkod). കാഞ്ഞങ്ങാട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കർണ്ണാടകയിൽ മോഷണ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഷിബു കഴിഞ്ഞ നവംബർ 16 നു ജയിൽ മോചിതനായിരുന്നു . തുടർന്നു വിവിധ ജില്ലകളിൽ മോഷണ നടത്തി ജനുവരി ആറിന് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടമത്ത് കൂട്ട് പ്രതിയായ ഷിബിലിക്കൊപ്പം മോഷണം നടത്തവെ ഷിബിലി പൊലീസ് പിടിയിൽ ആകുകയും ഷിബു സ്ഥലത്ത് നിന്നും രക്ഷപെടുകയും ചെയ്തു.

തുടർന്ന് ഷിബുവിനെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി പി. ബിജോയുടെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ് പി. പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എസ് ഐ പ്രദീപൻ, അബുബക്കർ കല്ലായി എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം രൂപീകരിച്ച് ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിൽ ജയിലിൽ നിന്നും ഇറങ്ങിയതിനു ശേഷം പഴയങ്ങാടി, തലശ്ശേരി മാഹി എന്നി പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട് .ഷിബുവിന് കർണ്ണാടകയിൽ സുള്ള്യ, ഉഡുപ്പി പൊലീസ് സ്റ്റേഷൻ,കേരളത്തിൽ ഹോസ്ദുർഗ്, ബേക്കൽ, ചന്തേര , കണ്ണൂർടൗൺ, വളപട്ടണം തളിപ്പറമ്പ്, മട്ടന്നൂർ, ധർമടം കോഴിക്കോട് , ബാലുശ്ശേരി പേരാമ്പ്ര,തൊട്ടിൽപ്പാലം, കുറ്റ്യാടി,പനമരം പാലക്കാട്‌ ടൌൺ നോർത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിൽ നേരത്തെ മോഷണ കേസുകളുണ്ട്രത്തെ മോഷണ കേസുകളുണ്ട്.Conclusion:

ABOUT THE AUTHOR

...view details