കാസര്‍കോട്:മൂന്നാം ഘട്ട കൊവിഡ് വ്യാപനത്തിൽ കാസർകോട് ഉയർന്ന ദിനക്കണക്ക്. ഇന്ന് 28 പേർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ആർക്കും രോഗമുക്തിയില്ല. രോഗബാധ കണ്ടെത്തിയവരിൽ പത്ത് പേർ വിദേശത്ത് നിന്നും 11 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ലാബ് ടെക്നീഷ്യൻമാരും സമൂഹ അടുക്കളയിൽ ജോലി ചെയ്തവരടക്കം ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കാസര്‍കോട് കൊവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധന: ഇന്ന് 28 രോഗികള്‍ - കൊവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധന
രോഗബാധ കണ്ടെത്തിയവരിൽ പത്ത് പേർ വിദേശത്ത് നിന്നും 11 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ലാബ് ടെക്നീഷ്യൻമാരും സമൂഹ അടുക്കളയിൽ ജോലി ചെയ്തവരടക്കം ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ദുബായിൽ നിന്നും വന്ന അജാനൂർ, കോടോംബേളൂർ, മംഗൽപാടി, കുമ്പള, പുല്ലൂർ പെരിയ, ഷാർജയിൽ നിന്നും വന്ന അജാനൂർ, പുല്ലൂർ പെരിയ, കുവൈത്തിൽ നിന്നും വന്ന അജാനൂർ, പള്ളിക്കര, ഖത്തറിൽ നിന്നും വന്ന മംഗൽപാടി സ്വദേശികൾക്കും ബംഗളൂരുവിൽ നിന്നും വന്ന മൊഗ്രാൽപുത്തൂർ (രണ്ട്), മഞ്ചേശ്വരം (രണ്ട്), മഹാരാഷ്ട്രയിൽ നിന്നും വന്ന എൺമകജെ, മംഗൽപാടി, മംഗളുരുവിൽ നിന്നും വന്ന കാസർകോട്, മധൂർ, മീഞ്ച, മുളിയാർ (രണ്ട്) സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
ഇതിൽ മുളിയാർ സ്വദേശികൾ സഹോദരങ്ങളും ദിവസവും മംഗളൂരുവിൽ പോയി വരുന്നവരുമാണ്. പ്രാഥമിക സമ്പർക്കത്തിലൂടെ വൊർക്കാടി സ്വദേശിക്കും എറണാകുളത്ത് നിന്നും വന്ന കുമ്പള സ്വദേശിയും സമ്പർക്ക രോഗബാധിതരാണ്. ഹൊസങ്കടിയിലെ ലാബ് ടെക്നീഷ്യൻമാരായ മഞ്ചേശ്വരം, വൊർക്കാടി, പൈവളിഗ സ്വദേശികൾക്കും സാമൂഹിക അടുക്കളയിൽ ജോലി ചെയ്തിരുന്ന മഞ്ചേശ്വരം, മീഞ്ച സ്വദേശികളും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടതും ആശങ്കപ്പെടുത്തുന്നു.