കാസർകോട്: ജില്ലയിൽ പ്രതിദിന കൊവിഡ് കണക്കുകളിലെ വർധനവ് ആശങ്ക ആശങ്കയുയർത്തുന്നു. അഞ്ച് ദിവസത്തിനു ശേഷമാണ് രോഗബാധിതരുടെ എണ്ണം 100 കടന്നത്. 153 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 151 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ജില്ലയിലെ എല്ലാ മേഖലയിലും രോഗവ്യാപനം ഒരുപോലെ രൂക്ഷമാകുന്നു എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള കേസുകൾ അനിയന്ത്രിതമായി വർധിക്കുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാവുകയാണ്.
കാസർകോട് ജില്ലയിൽ പ്രതിദിന കൊവിഡ് കണക്കുകളിൽ വർധനവ് - മംഗൽപാടി,
അഞ്ച് ദിവസത്തിനു ശേഷം രോഗബാധിതരുടെ എണ്ണം 100 കടന്നു.
കാസർകോട് ജില്ലയിൽ പ്രതിദിന കൊവിഡ് കണക്കുകളിൽ വർധനവ്
മംഗൽപാടി, മഞ്ചേശ്വരം, കുമ്പള, മൊഗ്രാൽ പുത്തൂർ, മധൂർ, ചെങ്കള പഞ്ചായത്തിലാണ് പുതുതായി കൂടുതൽ പേരിൽ രോഗം കണ്ടെത്തിയത്. ഇതിൽ മംഗൽപാടി മൂന്നാം വാർഡിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്കും രോഗബാധയുണ്ടായി. ചടങ്ങിലെത്തിയ മുഴുവനാളുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ആഘോഷ ചടങ്ങുകളിലെ വൈറസ് വ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളിലും തലവേദനയായത്.