കാസർകോട് :ചെറുവത്തൂരിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ നീലേശ്വരം സ്വദേശിനി ബിനീഷയെയാണ് ഭർത്താവ് പ്രദീപ് കടയിലെത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന്(30.07.2022) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ആക്രമണം.
ചെറുവത്തൂരിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി, ആക്രമണം മെഡിക്കല്‍ ഷോപ്പില്‍ - cheruvathoor fire attack
മുഖത്ത് പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍
ചെറുവത്തൂരിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
ആക്രമണത്തെത്തുടർന്ന് മുഖത്ത് പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കൽ ഷോപ്പും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവം അറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.
Last Updated : Jul 30, 2022, 6:40 PM IST