കേരളം

kerala

ETV Bharat / state

ന്യൂനപക്ഷ അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്: എതിർപ്പുമായി ലീഗ്

ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന നിലപാടിലുറച്ച് ഐഎൻഎൽ

inl  ഐഎൻഎൽ  ഹൈക്കോടതി ഉത്തരവ്  ഇന്ത്യൻ നാഷണൽ ലീഗ്  indian national league  ലീഗ്  league  ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ്  High Court order quashing minority ratio  High Court order  quashing minority ratio  ന്യൂനപക്ഷ അനുപാതം
High Court order quashing minority ratio: League in opposition

By

Published : May 29, 2021, 1:08 PM IST

Updated : May 29, 2021, 1:37 PM IST

കാസർകോട്:ന്യൂനപക്ഷ അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍. ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാണ് ലീഗ് നിലപാട്. ഇക്കാര്യം മുന്നണിയില്‍ ഉന്നയിക്കുമെന്നും ലീഗ് അറിയിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദേശിച്ചത്.

ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന നിലപാടിലുറച്ച് ഐഎൻഎൽ

കൂടുതൽ വായനയ്‌ക്ക്:ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കി ഹൈക്കോടതി; ജനസംഖ്യ അനുസരിച്ച് അനുപാതം പുനർനിശ്ചയിക്കണം

2015 ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കിയത്.

Last Updated : May 29, 2021, 1:37 PM IST

ABOUT THE AUTHOR

...view details