കേരളം

kerala

ETV Bharat / state

കാസർകോട് ജില്ലയിൽ വൻകൃഷി നാശം: 1.06 കോടിയുടെ നാശനഷ്ടം - heavy rain

കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ജില്ലയില്‍ ഇതുവരെ 1,06,51,100 രൂപയുടെ കൃഷി നാശം സംഭവിച്ചതായി റിപ്പോർട്ട്

കാസർകോട് ജില്ലയിൽ വൻകൃഷി നാശം

By

Published : Jul 22, 2019, 8:20 PM IST

കാസർകോട്:പ്രകൃതിക്ഷോഭത്തിൽ കാസർകോട് ജില്ലയില്‍ ഇതുവരെ 1.06 കോടിരൂപയുടെ കൃഷിനാശം. കഴിഞ്ഞ ദിവസം മാത്രം 11.71 ലക്ഷം രൂപയുടെ കൃഷി നശിച്ചു. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ജില്ലയില്‍ ഇതുവരെ 1,06,51,100 രൂപയുടെ കൃഷി നാശം സംഭവിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 11,71,500 രൂപയുടെ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത്. 158.75705 ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 34.26 ഹെക്ടറിലെ കാര്‍ഷികവിളകളാണ് നശിച്ചത്. ജില്ലയില്‍ 9135 കവുങ്ങുകൾ, 12,082 വാഴകൾ, 1886 തെങ്ങുകൾ, 3159 റബര്‍, 1043 കുരുമുളക് തൈകള്‍ തുടങ്ങിയവയാണ് നശിച്ചത്. കൂടാതെ 29 ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷിയും 18.2 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത്. ഈ മേഖലയില്‍ 2838 കവുങ്ങുകളും, 5712 വാഴകളും 2791 റബര്‍ മരങ്ങളും നശിച്ചു. കൂടാതെ ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷിനാശം (18.2 ഹെക്ടര്‍) റിപ്പോര്‍ട്ട് ചെയ്തതും പരപ്പ ബ്ലോക്കിലാണ്. നെല്‍കൃഷിയില്‍ കാഞ്ഞങ്ങാട് 20 ഹെക്ടറും, മഞ്ചേശ്വരം അഞ്ച് ഹെക്ടറും, കാസര്‍കോട് മൂന്നും, പരപ്പയില്‍ ഒരു ഹെക്ടറിലും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details