കേരളം

kerala

ETV Bharat / state

യുഡിഎഫിന്‍റെ അടിത്തറ വിപുലപ്പെടുത്തുമെന്ന് എം എം ഹസൻ - സിപിഎം

സീറ്റ് വിഭജന ചർച്ചകൾക്കായി യുഡിഎഫ് നേതൃയോഗങ്ങൾ ബുധനാഴ്ച മുതൽ ചേരുമെന്നും എം എം ഹസൻ പറഞ്ഞു

hassan about udf  mm hassan  udf conveenor  kasarcode  periya  കാസർകോട്  സിപിഎം  മുഖ്യമന്ത്രി
യുഡിഎഫിന്‍റെ അടിത്തറ വിപുലപ്പെടുത്തുമെന്ന് എം എം ഹസൻ

By

Published : Nov 3, 2020, 6:26 PM IST

Updated : Nov 3, 2020, 7:43 PM IST

കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫിന്‍റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം എം ഹസൻ. യുഡിഎഫിൽ പുതിയ ഘടകകക്ഷികൾ ഇല്ലെങ്കിലും യോജിക്കാവുന്നവരുമായി യോജിക്കും. ജോസഫ് ഗ്രൂപ്പുമായി ചർച്ചകൾ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾക്കായി യുഡിഎഫ് നേതൃയോഗങ്ങൾ ബുധനാഴ്ച മുതൽ ചേരുമെന്നും എം എം ഹസൻ പറഞ്ഞു.

യുഡിഎഫിന്‍റെ അടിത്തറ വിപുലപ്പെടുത്തുമെന്ന് എം എം ഹസൻ

മുഖ്യമന്ത്രിയും സിപിഎമ്മും കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പരാമർശം ഇതിന്‍റെ സൂചനയാണ്. ഏത് അന്വേഷണവും ആകാമെന്ന് കാണിച്ച് കേന്ദ്ര ഏജൻസിയെ ക്ഷണിച്ചത് മുഖ്യമന്ത്രിയാണ്. പലപ്പോഴും നിയമം നിയമത്തിന്‍റെ വഴിക്ക് എന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികൾക്ക് വഴിതെറ്റുന്നുവെന്നതിന് പറഞ്ഞ കാര്യങ്ങൾ സാധാരണ ജനങ്ങൾക്ക് ബോധ്യപ്പെടുന്നതല്ല. എവിടെയാണ് അന്വേഷണം വഴി തെറ്റിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇഡി അടക്കമുള്ള ഏജൻസികളുടെ അന്വേഷണം വരുമ്പോൾ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് പറയുന്ന മുഖ്യമന്ത്രി പെരിയ ഇരട്ടക്കൊലക്കേസിൽ നിലപാട് വ്യക്തമാക്കണം. കോടതി ഉത്തരവ് ഉണ്ടായിട്ടും എന്തുകൊണ്ട് കേസ് ഫയൽ സിബിഐക്ക് നൽകുന്നില്ല. ഇഡിയെ കൈകാര്യം ചെയ്യേണ്ടി വരുമെന്ന എം വി ഗോവിന്ദൻ മാഷിന്‍റെ പ്രതികരണം ഭീഷണിപ്പെടുത്തലാണ്. ഇത് ജനാധിപത്യത്തിൽ ഭൂഷണമല്ലെന്നും മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ദീന്‍റെ കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.

Last Updated : Nov 3, 2020, 7:43 PM IST

ABOUT THE AUTHOR

...view details