കേരളം

kerala

ETV Bharat / state

എച്ച്1എൻ1; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ് - ആരോഗ്യ വകുപ്പ്

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്കെല്ലാം മരുന്ന് നൽകി. മെഡിക്കൽ ഓഫീസർ, രണ്ട് സ്റ്റാഫ് നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ സ്കൂളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

എച്ച്1എൻ1

By

Published : Feb 25, 2019, 11:54 PM IST

കാസര്‍കോട്: പെരിയ നവോദയാവിദ്യാലയത്തിൽ എച്ച്1എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഡെപ്യൂട്ടി ഡി.എം. ഡോ. മനോജിന്‍റെനേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്കെല്ലാം മരുന്ന്നൽകുകയും പനിയുള്ള കുട്ടികളെ സ്കൂളില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയുമാണ്. മെഡിക്കൽ ഓഫീസർ, രണ്ട് സ്റ്റാഫ് നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ സ്കൂളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

എല്ലാ കുട്ടികൾക്കും ജീവനക്കാർക്കുംമാസ്ക്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഉപയോഗത്തിന്ശേഷം ആരോഗ്യവകുപ്പ്തന്നെ അവ നശിപ്പിക്കും. പ്രത്യേകം തയ്യാറാക്കിയ അണുനാശിനി ലായനി ഉപയോഗിച്ച് ശൂചീകരണനടപടികളും ആരംഭിച്ചു. ഒരു വനിതാ ഡോക്ടറിന്‍റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിദ്യാലയത്തിൽ എത്തിയ രക്ഷിതാക്കള്‍ക്ക് ആവശ്യമായ ബോധവത്കരണവും നൽകി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details