കാസർഗോഡ്: ചെറുപയർ വിളവെടുപ്പിന്‍റെ തിരക്കിലാണ് കാസർഗോഡ് അജാനൂരിലെ നാട്ടുകാർ. പുഞ്ച കർഷക കൂട്ടായ്മയിൽ 25 ഏക്കറിലാണ് കൃഷി ഇറക്കിയത്. തീരദേശ പഞ്ചായത്തായ അജാനൂരിൽ കൊളവയൽ പുഞ്ച കർഷക കൂട്ടായ്മ നടത്തിയ കൃഷിയാണ് വൻ വിജയമായത്. കേന്ദ്ര കൃഷി വിജ്ഞാന കേന്ദ്രത്തിലെ മേൽനോട്ടത്തിൽ ബിജിഎസ്-9 ഇനത്തിൽപ്പെടുന്ന വിത്ത് ഉപയോഗിച്ചാണ് ചെറുപയർ കൃഷിക്ക് തുടക്കം കുറിച്ചത്. പുഞ്ചകൃഷി നടത്തിവന്ന പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഒരേക്കറിന് 10 കിലോഗ്രാം വീതമാണ് വിത്തിട്ടത്. കൃഷി ആരംഭിച്ച് 55 ദിവസത്തിനകം വിളവെടുപ്പ് പൂർത്തിയായപ്പോൾ 25 ഏക്കറിൽ നിന്ന് ലഭിച്ചത് 11 ടൺ ചെറുപയർ.
ചെറുപയര്‍ കൃഷി വിജയം: അജാനൂരില്‍ വിളവെടുപ്പ് - farming
കൃഷി ആരംഭിച്ച് 55 ദിവസത്തിനകം വിളവെടുപ്പ് പൂർത്തിയായപ്പോൾ 25 ഏക്കറിൽ നിന്ന് 11 ടൺ ചെറുപയർ ലഭിച്ചു.
ചെറുപയര്‍ കൃഷി വിജയം
കൊളവയൽ കേന്ദ്ര ഭക്ഷ്യസുരക്ഷാ പദ്ധതി ഭാഗമായാണ് ചെറുപയർ കൃഷി ഇറക്കിയത്. നൈട്രജൻ ഘടന നിലനിർത്തി മണ്ണിനെ ഫലപുഷ്ടമാക്കാനും പയർ കൃഷി സഹായകമാകും. പൂർണമായും ജൈവരീതിയിൽ ആയിരുന്നു കൃഷി.
Last Updated : Jun 7, 2019, 6:41 AM IST