കാസര്‍കോട്:ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ ഉയരങ്ങള്‍ താണ്ടി മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളജ്. കോളജിന് നിര്‍മ്മിച്ച ജൂബിലി മെമ്മോറിയല്‍ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനാര്‍ഹമായ മുന്നേറ്റമാണ് സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നതെന്നും കേരളത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു.
മുഖം മിനുക്കി മഞ്ചേശ്വരം ഗോവിന്ദ പൈ ഗവണ്‍മെന്‍റ് കോളജ് - Kasaragod
നബാര്‍ഡ് പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി എട്ടുകോടി രൂപ ചിലവിലാണ് കെട്ടിടം നിര്‍മിച്ചത്
എം.സി ഖമറുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന അതിര്‍ത്തിയിലുള്ള മഞ്ചേശ്വരം മണ്ഡലത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ആവശ്യമാണെന്നും അതിനുള്ള സ്ഥലസൗകര്യം മണ്ഡലത്തില്‍ ലഭ്യമാണെന്നും എം.സി ഖമറുദ്ദീന്‍ എംഎല്‍എ പറഞ്ഞു. നബാര്‍ഡ് പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി എട്ടുകോടി രൂപ ചിലവിലാണ് ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളജിന്‍റെ കെട്ടിടം നിര്‍മിച്ചത്. 45,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടത്തില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് നിലകളിലായി 26 ക്ലാസ് മുറികളും ആറ് എച്ച്ഒഡി മുറികളും രണ്ട് സ്റ്റാഫ് റൂമും കമ്പ്യൂട്ടര്‍ ലാബും സെമിനാര്‍ ഹാളും ഗസ്റ്റ് റൂമും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിശ്രമ മുറിയും ഒമ്പത് ടോയ്ലറ്റ് ബ്ലോക്കുകളുമുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്‍റെ കീഴില്‍ 2015 സെപ്തംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്.