കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ ധനസഹായ പദ്ധതികൾ ഇനി കന്നഡയിലും വായിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ, ഓരോ പദ്ധതിയുടെ പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ട വിധവും വിലാസവുമെല്ലാം പുസ്തകത്തിലുണ്ട്

guide  സർക്കാർ സേവനങ്ങൾ  സർക്കാരിന്‍റെ കന്നഡ ബുക്ക്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  സർക്കാർ പദ്ധതികളുടെ മാർഗനിർദ്ദേശി  government funded projects  kannada edition of government projects  guide for kasargode
സര്‍ക്കാര്‍ ധനസഹായ പദ്ധതികൾ ഇനി കന്നഡയിലും വായിക്കാം

By

Published : Jan 27, 2020, 7:16 PM IST

കാസർകോട്: സർക്കാരിന്‍റെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ പ്രധാന ദൗത്യത്തിന് പുതിയൊരു അധ്യായം കുറിച്ച് ആദ്യമായി സര്‍ക്കാര്‍ ധനസഹായ പദ്ധതികളുടെ സമ്പൂര്‍ണ്ണ മലയാളം പതിപ്പ് കന്നഡയില്‍. സംസ്ഥാനത്ത് ആദ്യമായി ഭാഷാ ന്യൂന പക്ഷങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ധനസഹായ പദ്ധതികളുടെ പതിപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്‍റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ, ഓരോ പദ്ധതിയുടെ പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ട വിധവും വിലാസവുമെല്ലാം പുസ്തകത്തിലുണ്ട്.

വയോജനങ്ങള്‍, മാറാരോഗങ്ങളും മാരകരോഗങ്ങളും പിടിപ്പെട്ടവര്‍, പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവര്‍, സ്ത്രീകള്‍, കുട്ടികള്‍, അതിഥി തൊഴിലാളികള്‍, പ്രവാസികള്‍, വിമുക്ത ഭടന്മാര്‍ തുടങ്ങി പ്രത്യേക പരിഗണന വേണ്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും സവിഷേശ ശ്രദ്ധ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതികളുടെ സമ്പൂര്‍ണ വിവരം പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ പൊതുജനങ്ങളിലേക്കെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദേശവും ഇന്‍ഫോര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ യു.വി ജോസ് അവതാരികയും എഴുതിയ ബുക്ക് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാകും. പദ്ധതികളുടെ പേരുകള്‍ ഉള്ളടക്കത്താളില്‍ അതാത് വകുപ്പിന് കീഴെ നല്‍കിയിട്ടുണ്ട്. ജില്ലയിലെ ജനപ്രതിനിധികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് പ്രതിനിധികള്‍ കുടുംബശ്രീ പ്രവർത്തകർ എന്നിവര്‍ വഴി പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായ പദ്ധതികളുടെ കന്നട പതിപ്പ് വായിക്കാന്‍ അവസരം ലഭിക്കും.

ABOUT THE AUTHOR

...view details