കാസർകോട് : അത്തിക്കോത്ത് സിപിഎം പ്രവർത്തകന് നേരെ ആക്രമണം. സിപിഎം ബ്രാഞ്ച് അംഗം കൃഷ്‌ണന് (35) നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാല് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.
കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിലും തലയ്ക്കും കൈക്കും കുത്തേറ്റ കൃഷ്‌ണനെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CPM RSS Issue | സിപിഎം പ്രവർത്തകന് നേരെ ആക്രമണം, 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ - കാസർകോട്
കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബൈക്കിലെത്തിയ അഞ്ചംഗ സംഘം ബിയർ ബോട്ടിൽ തലയടിച്ച് പൊട്ടിച്ചശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അക്രമം തടയാൻ ശ്രമിച്ച സഹോദരൻ ഉണ്ണിക്കും അമ്മ ഗൗരിക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ കൃഷ്‌ണനെ ജില്ല ആശുപത്രിയിൽ സിപിഎം നേതാക്കൾ സന്ദർശിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം വി വി രമേശൻ, ഏരിയ സെക്രട്ടറി അഡ്വ. കെ രാജ്‌മോഹൻ, ഏരിയ കമ്മിറ്റി അംഗം എം രാഘവൻ അതിയാമ്പൂർ, രതീഷ് നെല്ലിക്കാട്ട്, സുജിത് നെല്ലിക്കാട്ട്, വിപിൻ ബല്ലത്ത് തുടങ്ങിയവരാണ് സന്ദർശിച്ചത്.