കേരളം

kerala

ETV Bharat / state

ഉദുമ മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ പി. രാഘവന്‍ അന്തരിച്ചു - ഉദുമ മുന്‍ എംഎൽഎ പി രാഘവന്‍ അന്തരിച്ചു

1991ലും 1996ലും ഉദുമ മണ്ഡലത്തിൽ നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു

Former Uduma MLA P Raghavan passes away  Uduma MLA P Raghavan died  ഉദുമ മുന്‍ എംഎൽഎ പി രാഘവന്‍ അന്തരിച്ചു  സിപിഎം നേതാവ് പി രാഘവന്‍ അന്തരിച്ചു
ഉദുമ മുന്‍ എം.എല്‍.എ പി. രാഘവന്‍ അന്തരിച്ചു

By

Published : Jul 5, 2022, 8:46 AM IST

കാസർകോട്‌ :ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി. രാഘവന്‍ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1991ലും 1996ലും ഉദുമ മണ്ഡലത്തിൽ നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബേഡകം പഞ്ചായത്ത്‌ പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്‌.

37 വര്‍ഷത്തോളം സി.പി.എം കാസര്‍കോട് ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്നു. എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്‌ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

സി.ഐ.ടി.യു സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്, സെക്രട്ടറി, കാസർകോട്‌ ജില്ല പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കമല, മക്കൾ: അരുൺ കുമാർ (ഏഷ്യാനെറ്റ്‌ ന്യൂസ്‌ ദുബായ്‌ ലേഖകൻ), അജിത്‌ കുമാർ.

ABOUT THE AUTHOR

...view details