കാസർകോട്:ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നു. ദേവനന്ദയുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാണെന്ന് റിപ്പോർട്ടിലുണ്ട്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് ദേവനന്ദ ഉൾപ്പെടെയുള്ളവർ ഷവർമ കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
മരണ കാരണം ഭക്ഷ്യവിഷബാധ തന്നെ: കൂള്‍ബാര്‍ ഉടമയെ നാട്ടിലെത്തിക്കാൻ ശ്രമം
48 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല.
48 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല. നില മെച്ചപ്പെട്ടവരെ ഡിസ്‌ചാര്‍ജ് ചെയ്‌തു തുടങ്ങിയിട്ടുണ്ട്. അതിനിടെ നാലാംപ്രതിയും സ്ഥാപന ഉടമയുമായ കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കാനും പൊലീസ് നീക്കം തുടങ്ങി. കുഞ്ഞഹമ്മദിനു വേണ്ടി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിപ്പിക്കും.
മൂന്നാംപ്രതിയും പടന്ന സ്വദേശിയും ഐഡിയൽ കൂൾബാറിന്‍റെ മാനേജരുമായ അഹമ്മദിന്‍റെ അറസ്റ്റ് ചന്തേര പൊലീസ് രേഖപ്പെടുത്തി. ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് അഹമ്മദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.