കേരളം

kerala

ETV Bharat / state

കാസര്‍കോട് അഞ്ചുപേര്‍ ഇന്ന് ആശുപത്രി വിടും - coronavirus in kerala

അഞ്ച് പുരുഷന്മാരാണ് ഇന്ന് ആശുപത്രി വിടുന്നത്. ഇവരടക്കം ഇതുവരെ 87പേരാണ് ജില്ലയില്‍ രോഗവിമുക്തരായത്

കാസര്‍കോട് കൊവിഡ് 19  കാസര്‍കോട് കൊവിഡ് ബാധിതര്‍  കൊവിഡ് 19  കേരളം കൊവിഡ്  coronavirus in kerala  Kasaragod Medical College
കൊവിഡ് 19; കാസര്‍കോട് അഞ്ചുപേര്‍ ഇന്ന് ആശുപത്രി വിടും

By

Published : Apr 16, 2020, 3:43 PM IST

കാസര്‍കോട്: കൊവിഡ് 19 ബാധിച്ച് കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അഞ്ചുപേര്‍ കൂടി സുഖം പ്രാപിച്ചു. തിരുവനന്തപുരത്ത് നിന്നും വന്ന പ്രത്യേക മെഡിക്കല്‍ സംഘമാണ് രോഗികളെ ചികിത്സിക്കുന്നത്. പതിന്നാല് പുരുഷന്മാരും ഒരു സ്ത്രീയുമടക്കം 15പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇതിലെ അഞ്ച് പുരുഷന്മാരാണ് ഇന്ന് ആശുപത്രി വിടുന്നത്. ഇവരടക്കം ഇതുവരെ 87പേരാണ് ജില്ലയില്‍ രോഗവിമുക്തരായത്. ജില്ലയിലെ വിവിധ ആശുപത്രികളിലായി 79പേര്‍ ചികിത്സയിലുണ്ട്.

ABOUT THE AUTHOR

...view details