കേരളം

kerala

ETV Bharat / state

പാലം അടച്ചതിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ

രോഗവ്യാപന തോത് കുറഞ്ഞിട്ടും ഇളവുകൾ അനുവദിക്കുന്നില്ലെന്നും ജോലിയില്ലാത്തതാണ് മറ്റൊരു പ്രതിസന്ധിയെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

Fishermen protest  bridge closed kasargod  kasargod protest  കാസർകോട് സമരം  പാലം അടച്ചു  മത്സ്യത്തൊഴിലാളി സമരം
പാലം അടച്ചതിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ

By

Published : Aug 16, 2020, 5:25 PM IST

കാസർകോട്: സമ്പർക്ക രോഗികൾ കൂടുതലുള്ള തീരദേശ മേഖലയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ച തീരദേശ പാലം അടച്ചതാണ് പ്രതിഷേധത്തിന് കാരണം. അടച്ചിടൽ രണ്ടാഴ്‌ച പിന്നിട്ടതോടെ ആവശ്യകാര്യങ്ങൾക്ക് പോലും പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതാണ് മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കിയത്. രോഗവ്യാപന തോത് കുറഞ്ഞിട്ടും ഇളവുകൾ അനുവദിക്കുന്നില്ലെന്നും ജോലിയില്ലാത്തതാണ് മറ്റൊരു പ്രതിസന്ധിയെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യത്തൊഴിലാളി ആശ്വാസ പദ്ധതി പ്രകാരം ബാങ്കിലെത്തിയ പണം പിൻവലിക്കാൻ പോലും സാധിക്കാത്തത് ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചത്.

ABOUT THE AUTHOR

...view details