തൃക്കരിപ്പൂരില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു
പയ്യന്നൂരിൽ നിന്നാണ് ദിവസങ്ങളോളം പഴക്കമുള്ള മത്സ്യം വില്‍പ്പനക്കായി എത്തിച്ചത്. പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥർ നശിപ്പിച്ചു.
കാസര്‍കോട്: തൃക്കരിപ്പൂരിൽ വിൽപ്പനക്കായി എത്തിച്ച പഴകിയ മത്സ്യം ആരോഗ്യ വകുപ്പ് ജീവനക്കാർ പിടിച്ചെടുത്തു. പയ്യന്നൂരിൽ നിന്നാണ് ദിവസങ്ങളോളം പഴക്കമുള്ള മത്സ്യം വില്‍പ്പനക്കായി എത്തിച്ചത്. പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥർ നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ, ജെഎച്ച്ഐ മാരായ തോമസ്, രാജേഷ് , തൃക്കരിപ്പൂർ നോർത്ത് വില്ലേജ് ഓഫീസർ അശോകൻ , ആശാവർക്കർമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായത്. കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആഴ്ചകളും മാസങ്ങളും പഴക്കമുള്ള മത്സ്യം രാസവസ്തുക്കൾ ചേർത്ത് ജില്ലയിൽ വ്യാപകമായി വിൽപ്പനയ്‌ക്കെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്ന് കൊണ്ടു വന്ന പഴകിയ മത്സ്യം അതിര്‍ത്തിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.