കാസര്‍കോട്:അജ്ഞാത പനി ബാധിച്ച് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദിഖിന്‍റെ നാലര വയസുകാരന്‍ മൊയ്‌ദീൻ ഷിനാസ്, ആറ് മാസം പ്രായമുള്ള സിദറത്തുല്‍ മുൻതഹ എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡിഎംഒയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദഗ്‌ധ പരിശോധനാ ഫലത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവൂ. ഇരുവരുടെയും രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. സാമ്പിളുകളുടെ പരിശോധനാ ഫലം നാളെ വൈകീട്ടോടെ ലഭിക്കും. ഇവരുടെ വീടും പരിസരവും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. കുട്ടികളുടെ മാതാവും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
അജ്ഞാത പനി ബാധിച്ച് സഹോദരങ്ങൾ മരിച്ച സംഭവം; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്
ആരോഗ്യ വകുപ്പ് ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി. ഇരുവരുടെയും രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചു
അജ്ഞാത പനി ബാധിച്ച് സഹോദരങ്ങൾ മരിച്ച സംഭവം; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്
സിദറത്തുൽ മുൻതഹ ചൊവ്വാഴ്‌ചയും ഷിനാസ് ബുധനാഴ്‌ചയുമായിരുന്നു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഇരുവരെയും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. പുത്തിഗെ, മുഗു പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.