കേരളം

kerala

ETV Bharat / state

കാസർകോട് അച്ഛനും മക്കളും മരിച്ച നിലയിൽ

മക്കൾക്ക് വിഷം നൽകിയശേഷം അച്ഛൻ തൂങ്ങിമരിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കാരണം എന്നാണ് പ്രാഥമിക വിവരം

Kasaragod suicide  കാസർകോട് അച്ഛനും മക്കളും മരിച്ച നിലയിൽ  കാസർകോട്  Kasaragod  ചെറുവത്തൂർ  cheruvathur  cheruvathur suicide  അച്ഛനും മക്കളും മരിച്ച നിലയിൽ  അച്ഛനും മക്കളും ആത്മഹത്യ ചെയ്‌തു  father and child found dead in kasaragod
father and child found dead in kasaragod

By

Published : Mar 17, 2021, 10:42 AM IST

Updated : Mar 17, 2021, 3:28 PM IST

കാസർകോട്: അച്ഛനെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി രൂഗേഷും മക്കളായ ശിവനന്ദൻ(6), വൈദേഹി (10) എന്നിവരുമാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയശേഷം അച്ഛൻ തൂങ്ങിമരിക്കുകയായിരുന്നു. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം മടിക്കുന്നിലെ വീട്ടിൽ ഇന്ന് രാവിലെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ സൺഷേഡിൽ തൂങ്ങിയ നിലയിൽ രൂഗേഷിന്‍റെയും അകത്ത് നിലത്ത് കിടക്കുന്ന നിലയില്‍ മക്കളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്‌നമാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. മരിച്ച രൂഗേഷ് ഓട്ടോഡ്രൈവറായിരുന്നു. ഭാര്യ സബിത ഒരു വർഷമായി സ്വന്തം വീട്ടിലാണ് താമസം. സബിതക്കൊപ്പം ആയിരുന്ന മക്കളെ കഴിഞ്ഞ ആഴ്‌ചയാണ് രൂഗേഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

Last Updated : Mar 17, 2021, 3:28 PM IST

ABOUT THE AUTHOR

...view details