കേരളം

kerala

ETV Bharat / state

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; അഭിഭാഷകനും നടനുമായ സി ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് - fashion gold scam case against C Shukkur

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ പതിനൊന്നാം പ്രതി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ വ്യാജരേഖ ചമച്ചതിനാണ് സി. ഷുക്കൂറിനെതിരെ കേസെടുത്തത്

shukkoor case  ഷുക്കൂർ  സി ഷുക്കൂറിനെതിരെ കേസ്  ഷുക്കൂർ വക്കീൽ  ഷുക്കൂർ വക്കീലിനെതിരെ കേസ്  ഫാഷൻ ഗോൾഡ് തട്ടിപ്പ്  ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്  Fashion gold investment scam  മുഹമ്മദ് കുഞ്ഞി  എംസി ഖമറുദ്ദീൻ
സി ഷുക്കൂറിനെതിരെ കേസ്

By

Published : Jul 22, 2023, 3:38 PM IST

കാസർകോട് :ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനും നടനുമായ സി ഷുക്കൂറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വ്യാജരേഖ ചമച്ചതിനാണ് കേസെടുത്തത്. കേസിലെ പതിനൊന്നാം പ്രതി കളനാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് കേസെടുത്തത്. ഹർജിയിൽ കേസെടുക്കാൻ കോടതി നിർദേശം നൽകിയിരുന്നു.

എഫ്‌ഐആറിന്‍റെ പകർപ്പ്

2013 ൽ കമ്പനി ഡയറക്‌ടർ ബോർഡിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി സി ഷുക്കൂറിന്‍റെ നേതൃത്വത്തിൽ വ്യാജ സത്യവാങ്മൂലം നിർമിച്ചു എന്നാണ് പരാതി. ഈ സംഭവത്തിലാണ് പൊലീസ് കേസ് എടുത്തത്. കമ്പനി എം.ഡി പൂക്കോയ തങ്ങൾ, മകന്‍ അഞ്ചരപ്പാട്ടില്‍ ഇഷാം, സി. ഷുക്കൂര്‍, സ്ഥാപനത്തിന്‍റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയാണ് കേസ്.

എഫ്‌ഐആറിന്‍റെ പകർപ്പ്

ഡയറക്‌ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനായി വ്യാജ രേഖയുണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. കേസിൽ മൂന്നാം പ്രതിയാണ് സി ഷുക്കൂർ. നിക്ഷേപത്തട്ടിപ്പ് കേസിലെ 11-ാം പ്രതിയാണ് പരാതിക്കാരനായ മുഹമ്മദ്‌ കുഞ്ഞി. ഡയറക്‌ടറാക്കിയത് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് ഇദ്ദേഹം ഹര്‍ജിയില്‍ ബോധിപ്പിച്ചത്.

എഫ്‌ഐആറിന്‍റെ പകർപ്പ്

തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്നെ സ്ഥാപനത്തിന്‍റെ ഡയറക്‌ടർ ആക്കിയതെന്നും സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്‌ടറായിരുന്ന പൂക്കോയ തങ്ങളും മകനും പറഞ്ഞത് അനുസരിച്ചാണ് താൻ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചതെന്നും മുഹമ്മദ് കുഞ്ഞി ഹർജിയിൽ പറയുന്നു. തന്‍റെ ഒപ്പും വ്യാജമാണെന്നും ഇദ്ദേഹം ഹർജിയിൽ ആരോപിച്ചു.

എഫ്‌ഐആറിന്‍റെ പകർപ്പ്

ഡയറക്‌ടർ ഐഡന്‍റിഫിക്കേഷൻ നമ്പറിനായി സത്യവാങ്മൂലം സമർപ്പിച്ച സമയത്ത് താൻ വിദേശത്തായിരുന്നുവെന്ന് തെളിയിക്കാൻ പാസ്പോർട്ടും മുഹമ്മദ് കുഞ്ഞി കോടതിയിൽ ഹാജരാക്കി. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോട്ടറി സി ഷുക്കൂറാണെന്നും മുഹമ്മദ് കുഞ്ഞിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ALSO READ :ഫാഷൻ ഗോൾഡ് തട്ടിപ്പ്; ഡയറക്‌ടർമാരുടെ വീട്ടു പടിക്കലിന് മുന്നിൽ സമരം നടത്തുമെന്ന് നിക്ഷേപകർ

130 കോടിയുടെ തട്ടിപ്പ് : ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2020 ഓഗസ്റ്റിലായിരുന്നു ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത്. 130 കോടിയുടെ നിക്ഷേപം മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയെന്നാണ് കേസ്. ജ്വല്ലറി പ്രവർത്തിച്ചിരുന്ന നാല് ജില്ലകളായി 168 കേസുകളായിരുന്നു തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌തത്. 800ഓളം പരാതികളാണ് ഉണ്ടായിരുന്നത്.

മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എംസി ഖമറുദ്ദീനും പൂക്കോയ തങ്ങളും ഉൾപ്പെടെ 21 പേരാണ് കേസിലെ പ്രതികൾ. കേസിൽ എം സി ഖമറുദ്ദീൻ 2020 നവംബറിൽ അറസ്റ്റിലായിരുന്നു. രണ്ട് പരാതിയാണ് ഖമറുദ്ദീന് എതിരെയുണ്ടായത്. ഫാഷൻ ഗോൾഡിന് പുറമെ ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്‍റ്സ് എന്നീ കമ്പനികളുടെ കേസുകൾ വേറെയുണ്ട്.

2020 ജൂൺ മാസത്തിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. 800ഓളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ച് നൽകിയില്ല. പണം തിരിച്ച് ലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

എഫ്‌ഐആറിന്‍റെ പകർപ്പ്

ABOUT THE AUTHOR

...view details